NEWS

വീണ്ടും അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്, മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിക്ക് 5000 കോടിയുടെ കരാർ നൽകിയെന്ന് ചെന്നിത്തല

ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മക്കെതിരെയാണ് അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്. കേരളതീരത്ത് മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയായ ഇ എം സി സി യ്ക്ക് സർക്കാർ അനുമതി നൽകി എന്നാണ് ആക്ഷേപം. 5000 കോടി രൂപയുടെ കരാറാണ് ഇതെന്നും ഇതിനുപിന്നിൽ van അഴിമതിയാ ണെന്നും ചെന്നിത്തല ആരോപിച്ചു.

കേരള സർക്കാരും ഈ എൻസിസി ഇന്റർനാഷണൽ ഉം കഴിഞ്ഞയാഴ്ചയാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ധാരണപ്രകാരം 400 ട്രോളറുകൾക്കും 2 മദർ ഷോപ്പുകൾ ക്കും മത്സ്യബന്ധനം നടത്താം.

Signature-ad

അതേ സമയം പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങൾ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിഷേധിച്ചു.
അമേരിക്കയിൽ പോയത് UNമായുള്ള ചർച്ചക്കാണ്. പരമ്പരാഗത തൊഴിലാളികൾക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. വിദേശ കമ്പനികളുമായി കരാർ ഇല്ലന്നും മന്ത്രി പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പിൻവലിച്ച് പ്രതിപക്ഷനേതാവ് മാപ്പുപറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Back to top button
error: