സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ ആദ്യമായി ഒരു വനിത വധശിക്ഷയ്ക്ക് വിധേയയാകുന്നുവെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ഇടം നേടിയിരുന്നു. ഉത്തര്‍പ്രദേശിലെ അംറോഹ കൂട്ടക്കൊലക്കേസിലെ പ്രതി ഷബ്നമാണ് വധശിക്ഷയ്ക്ക് വിധേയയാകുന്നത്. 2008 ഏപ്രിലില്‍ രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു അംറോഹ കൂട്ടക്കൊല. പ്രതിയായ ഷബ്നവും കാമുകനായ സലീമും ചേര്‍ന്ന് ഷബ്നത്തിന്റെ കുടുംബത്തിലെ ഏഴുപേരെ കോടാലികൊണ്ട് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സലീമും ആയുള്ള ബന്ധത്തിന് കുടുംബം തടസ്സം നിന്നതാണ് കൊലപാതകത്തിനുകാരണം. പിന്നീട് അറസ്റ്റിലയാ ഷബ്നത്തിനേയും സലീമിനെയും 2010 ജൂലൈ ഇതുവരെയും ജില്ലാ കോടതി വധ ശിക്ഷയ്ക്ക് വിധിച്ചു.
എന്നാല്‍ ഇപ്പോഴിതാ കേസില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ദയാഹര്‍ജി നല്കി രംഗത്തെത്തിയിരിക്കുകയാണ് ഷബ്നത്തിന്റെ പ്രായപൂര്‍ത്തിയാവാത്ത മകന് താസ്. അമ്മയുടെ ഗുരുതരമായ കുറ്റം ക്ഷമിച്ച് വധശിക്ഷ റദ്ദാകണമെന്നാണ് താസ് രാഷ്ട്രപതിക്ക് മുന്നില്‍ അഭ്യര്‍ത്ഥിച്ചത്. അമ്മ തന്നെ ഏറെ സ്നേഹിക്കുന്നുണ്ടെന്നും ജയിലില്‍ പോകുമ്പോള്‍ പണം നല്‍കാറുണ്ടെന്നുംഅമ്മയുടെ കരുതലില്‍ നിന്നും സംരക്ഷണത്തില്‍ നിന്നും തന്നെ പറിച്ചെടുക്കരുതെന്നാണ് താസ് രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചു.ഷബ്നത്തിന്റെ ഏകമകനായ താസ് ജയിലിലാണ് ജനിച്ചത്. തുടര്‍ന്ന് താസിന് ആറു വയസ്സായതാടെ അംറോഹ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം ബുലന്ദ്ഷഹറിലെ സുശാന്ത് വിഹാര്‍ കോളനിയില്‍ ഉസ്മാന് സെയ്ഫി എന്നയാളുടെ സംരക്ഷണയിലേക്ക് ആക്കുകയായിരുന്നു.
അതേസമയം, മരണവാറന്റ് പുറപ്പെടുവിക്കാത്തതിനാലാണ് ഷബ്നത്തെ തൂക്കിലേറ്റുന്ന തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിക്കാത്തതെന്ന് ജയില്‍ സീനിയര്‍ സൂപ്രണ്ട് ശൈലേന്ദ്ര കുമാര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് വനിതകളെ തൂക്കിലേറ്റുന്ന ഏക കേന്ദ്രമായ മധുര ജയിലാണ് ഷബ്നത്തിന് വധശിക്ഷയ്ക്കായി ഒരുങ്ങുന്നത്. 150 വര്‍ഷം പഴക്കമുളള ഈ ജയിലില്‍ സ്വാതന്ത്ര്യത്തിന് ശേഷം ആരേയും തൂക്കിലേറ്റിയിട്ടില്ല അതിനാല്‍ ആദ്യമായി തൂക്കിക്കൊല്ലുന്ന വനിത ഷബ്നമായിരിക്കുമെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. നിലവില്‍ ഷബ്നം ബറേലിയിലെ ജയിലിലും സലിം ആഗ്രയിലെ ജയിലിലുമാണ്.