Breaking NewsIndiaNEWS

എൻജിനീയർമാരെ കണ്ട് പോലീസാണെന്ന് തെറ്റിദ്ധരിച്ച് ഒന്നാംനിലയിൽ നിന്ന് ചാടി കാലൊടിഞ്ഞു!! സംശയം തോന്നി പോലീസിലറിയിച്ച് പരിശോധിച്ചപ്പോൾ പിടികൂടിയത് 160 കിലോ കഞ്ചാവ്, ഒരു കിലോ ഹൈഡ്രോ കഞ്ചാവ്, 800 ഗ്രാം രാസലഹരി ഗുളികകൾ, യുവാവ് അറസ്റ്റിൽ

ബെംഗളൂരു: 75 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി പാലക്കാട് സ്വദേശിയായ യുവാവ് ബെംഗളൂരു പോലീസ് പിടിയിൽ. കുർപൂരിലെ പണിതീരാത്ത അപ്പാർട്ട്മെന്റിൽ താമസിക്കുന്ന സച്ചിൻ തോമസിനെ(25) ആനേക്കലിൽ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളികളായ സഞ്ജു, ഉബൈദ്, റാഷിദ് എന്നിവർ കടന്നുകളഞ്ഞു. ഇയാളിൽ നിന്ന് 160 കിലോ കഞ്ചാവ്, ഒരു കിലോ ഹൈഡ്രോ കഞ്ചാവ്, 800 ഗ്രാം രാസലഹരി ഗുളികകൾ എന്നിവയും പോലീസ് പിടികൂടിയി.

സച്ചിനും കൂട്ടാളികളും വാടകയ്ക്കു താമസിക്കുന്ന കുർപൂരിലെ പണിതീരാത്ത അപ്പാർട്ട്മെന്റ് പരിശോധിക്കാനെത്തിയ സിവിൽ എൻജിനീയർമാരെ കണ്ട് പോലീസ് എന്നു തെറ്റിദ്ധരിച്ച് കടന്നുകളയാൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. ഇവരെ കണ്ട് രണ്ടാം നിലയിൽ നിന്നു താഴേക്കു ചാടിയ സച്ചിന്റെ കാലൊടിഞ്ഞു. സംശയം തോന്നിയ എൻജിനീയർമാർ അറിയിച്ചിതിനെ തുടർന്ന് പോലീസെത്തി ഇയാളെ അറ‌സ്റ്റ് ചെയ്യുകയായിരുന്നു.

Back to top button
error: