Breaking NewsKeralaLead NewsNEWSpolitics

അന്ന് മുരളീധരന്‍ പറഞ്ഞു: ‘സമയമാകുമ്പോള്‍ കാണാം’! തൃശൂരില്‍ കാലുവാരിയവര്‍ എല്ലാം സംഘടനാ ചുമതലകള്‍ക്ക് പുറത്ത്; അനില്‍ അക്കരയെയും ജോസ് വള്ളൂരിനെയും ഒതുക്കിയതിനു പിന്നാലെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ടി.എന്‍. പ്രതാപനും തെറിച്ചു; ജില്ല കമ്മിറ്റിയുടെ നിയന്ത്രണവും മുരളിക്ക്

പ്രതാപന്‍ അവസാന നിമിഷം പിന്‍മാറിയതോടെയാണു കെ. മുരളീധരനെ സ്ഥാനാര്‍ഥിയാക്കിയത്. കോണ്‍ഗ്രസുകാര്‍ കാലുവാരിയതാണു തോല്‍വിക്കു കാരണമെന്നാണു മുരളീധരന്‍ ഉന്നത നേതാക്കളെ അറിയിച്ചത്. ഡിസിസി പ്രസിഡന്റ് ഉണ്ടായിരുന്നിട്ടും വിശേഷമുണ്ടായില്ലെന്നും മുരളി തുറന്നടിച്ചു.

തൃശൂര്‍: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്കെതിരേയുണ്ടായ നാണംകെട്ട തോല്‍വിയില്‍ കാലുവാരിയവര്‍ക്കെതിരായ കെ. മുരളീധരന്റെ നീക്കത്തില്‍ ടി.എന്‍. പ്രതാപനും സ്ഥാനം തെറിച്ചു. ലോക്‌സഭയില്‍ മുരളീധരനുവേണ്ടി സീറ്റ് ഒഴിഞ്ഞതിനു പിന്നാലെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം ലഭിച്ചിരുന്നെങ്കില്‍ പുനസംഘടനയില്‍ ആ സ്ഥാനവും പോയി. മുരളീധന്‍ അനുകൂലികള്‍ കാലുവാരിയെന്ന് ആരോപണം ഉയര്‍ത്തിയിരുന്ന ജോസ് വള്ളൂരിന്റെയും സ്ഥാനം നേരത്തേ തെറിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണുനട്ടിരിക്കുന്ന പ്രതാപന് സ്ഥാനനഷ്ടം തിരിച്ചടിയാകുമെന്നാണു വിലയിരുത്തുന്നത്. തന്റെ തോല്‍വിക്കു കാരണം പ്രതാപനും ജോസ് വള്ളൂരും കാര്യമായി പ്രവര്‍ത്തിക്കാത്തതാണെന്ന ആരോപണം മുരളി പക്ഷം ഉന്നയിച്ചിരുന്നു. തോല്‍വിക്കു ശേഷം ടി.എന്‍. പ്രതാപനെതിരേയും നടപടിയെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും ഉണ്ടായില്ല. എന്നാല്‍, പരസ്യ പ്രതികരണങ്ങളില്‍നിന്നു വിട്ടുനിന്ന മുരളീധരന്‍ സമയമാകുമ്പോള്‍ കാണാമെന്നായിരുന്നു അടുപ്പക്കാരോടു പറഞ്ഞിരുന്നത്. പുനസംഘടനയെത്തിയപ്പോള്‍ പ്രതാപന്റെ സ്ഥാനവും പോയി. ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ജോസ് വള്ളൂരിനെ മാറ്റിയെങ്കിലും പ്രതാപനെതിരെ നടപടി യെടുത്തിരുന്നില്ല. പിന്നാലെ മലബാര്‍ മേഖലയുടെയും കെ എസ് യുവിന്റെയും ചുമതല നല്‍കി

Signature-ad

പ്രതാപന്‍ അവസാന നിമിഷം പിന്‍മാറിയതോടെയാണു കെ. മുരളീധരനെ സ്ഥാനാര്‍ഥിയാക്കിയത്. കോണ്‍ഗ്രസുകാര്‍ കാലുവാരിയതാണു തോല്‍വിക്കു കാരണമെന്നാണു മുരളീധരന്‍ ഉന്നത നേതാക്കളെ അറിയിച്ചത്. ഡിസിസി പ്രസിഡന്റ് ഉണ്ടായിരുന്നിട്ടും വിശേഷമുണ്ടായില്ലെന്നും മുരളി തുറന്നടിച്ചു. അന്വേഷണ കമ്മിഷന്‍ നട ത്തിയ തെളിവെടുപ്പില്‍ പ്രതാപനും ജോസ് വെള്ളൂരിനുമെതിരെ പരാതികളും ഉയര്‍ന്നിരുന്നു. ജോസ് വള്ളൂരിനെ മാറ്റിയ ശേഷം മാസങ്ങളോളം തൃശൂരിന് ഡിസിസി പ്രസിഡന്റിനെ നിയമി ച്ചിരുന്നില്ല. തങ്ങളെ യാതൊരു ആവശ്യവുമില്ലാതെയാണ് മാറ്റി യതെന്ന മുന്‍ ഡിസിസി പ്രസി ഡന്റിന്റെയും പ്രതാപന്റെയും എതിര്‍പ്പിനെ തുടര്‍ന്നാണ് അനിശ്ചിതത്വം നിലനിന്നത്.

തൃശൂരില്‍ നടത്തിയ തെളിവെടുപ്പിന്റെ ഫലം ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ പുറത്തുവന്നത് വന്‍ വിവാദമായി. റിപ്പോര്‍ട്ടിന്റെ ആധികാരികത സ്ഥിരീകരിക്കുന്നില്ലെങ്കിലും തങ്ങള്‍ പറഞ്ഞ കാര്യങ്ങളെ സാധൂകരിക്കുന്ന വിവരങ്ങളാണു റിപ്പോര്‍ട്ടിലുള്ളതെന്നു ജില്ലയിലെ മുരളീധരനെ അനുകൂലിക്കുന്നവര്‍ പറഞ്ഞു. മുരളിയുടെ പരാജയത്തില്‍ കെപിസിസിക്കും പങ്കുണ്ടെന്നു ധ്വനിപ്പിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്.

സിറ്റിംഗ് എംപി മത്സരിക്കാനില്ലെന്ന് ഒന്നര വര്‍ഷംമുമ്പ് പ്രഖ്യാപിച്ചത് സുരേഷ് ഗോപിക്കു ഗുണമായി, പ്രവര്‍ത്തനം മണലൂര്‍, ഗുരുവായൂര്‍ അസംബ്ലി മണ്ഡലത്തില്‍ മാത്രമായി ഒതുങ്ങി, ബ്ലോക്ക് പ്രസിഡന്റുമാരായി നേതാക്കളുടെ താത്പര്യക്കാരെ നിയമിച്ചു, 75,000 ബിജെപി അനുകൂല വോട്ടുകള്‍ വോട്ടര്‍ പട്ടികയില്‍ കയറിക്കൂടിയതു തിരിച്ചറിഞ്ഞു നീക്കം ചെയ്യുന്നതില്‍ പരാജയപ്പെട്ടു, കരുവന്നൂര്‍ വിഷയം ചര്‍ച്ചയാക്കാന്‍ കഴിഞ്ഞില്ല, വിഷയം ഏറ്റെടുത്ത അനില്‍ അക്കര പിന്‍മാറിയത് എല്‍ഡിഎഫ്-യുഡിഎഫ് ധാരണ ആരോപിക്കാനും സുരേഷ് ഗോപിക്ക് അവസരമൊരുക്കാനും സഹായകരമായി എന്നിവയും പുറത്തുവന്ന ഭാഗങ്ങളില്‍ പറയുന്നു.

ആരോപണ വിധേയരായ നാലു നേതാക്കളെയും 2026 നിയമസഭ തെരഞ്ഞെടുപ്പുവരെ മാറ്റി നിര്‍ത്തുക, പ്രവര്‍ത്തകര്‍ക്കു വിശ്വാസത്തിലെടുക്കാവുന്ന സ്ഥിരം അധ്യക്ഷനെ നിയമിക്കുക, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി കെപിസിസി മോണിട്ടറിംഗ് കമ്മിറ്റിയെ നിയമിക്കുക, ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനസംഘനയില്‍ ഉയര്‍ന്ന പരാതികള്‍ പരിഹരിക്കുക തുടങ്ങിയവ നിര്‍ദേശങ്ങളായും പറയുന്നു. 2010 തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടങ്ങളും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കുറവുകളും ചര്‍ച്ച ചെയ്യുന്നു. ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ കെപിസിസി നേരിട്ടു മേല്‍നോട്ടം ഏറ്റെടുക്കണമെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.

ടി.എന്‍. പ്രതാപനെതിരേ വ്യാപക പരാതികള്‍ ഉയര്‍ന്നിട്ടും വര്‍ക്കിംഗ് പ്രസിഡന്റ് പദവിക്കു പിന്നാലെ മലബാര്‍ മേഖലയുടെയും കെ എസ് യുവിന്റെയും ചുമതല നല്‍കിയിരുന്നു. ഇത് ഇപ്പോഴുമുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതിഷേധം ഉയര്‍ത്തിയ കെ. മുരളീധരന്‍ അനുകൂലികളെ സസ്‌പെന്‍ഡ് ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചെടുത്തിട്ടില്ല. മുരളീധരന്‍ അടക്കമുള്ള വരുടെ പിന്തുണയോടെയാണ് ജോസഫ് ടാജറ്റ് പ്രസിഡന്റായത്. ഇതിനെതിരേ പല പരാതികള്‍ ഉയര്‍ന്നെങ്കിലും സംസ്ഥാ ന നേതൃത്വവും എഐസിസിയും അതൊന്നും പരിഗണിച്ചില്ല. പുതിയ പ്രസിഡന്റായി ജോസഫ് ടാജറ്റിനെ നിയമിച്ചതോടെ കോണ്‍ഗ്രസിന്റെ പ്രവര്‍ ത്തനം കൂടുതല്‍ സജീവമായി. പാര്‍ട്ടിയിലെ സ്ഥാനം നഷ്ട പ്പെട്ടെങ്കിലും അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പില്‍ സീറ്റുറപ്പിക്കാനുള്ള നീക്കങ്ങളിലായിരിക്കും ഇനി ടി.എന്‍. പ്രതാപന്റെ ശ്രദ്ധ.

 

Back to top button
error: