MovieNEWS

പൃഥ്വിരാജിനെ കണ്ടുമുട്ടിയതോടെ ഭാഗ്യം തെളിഞ്ഞു; ഉയര്‍ച്ചയ്‌ക്കൊപ്പം തലക്കനവും വളര്‍ന്നതോടെ ക്ഷീണം; ‘ബേബി ഗേളില്‍’ തിരിച്ചുവരവിനിരിക്കുമ്പോള്‍ വീണ്ടും പുലിവാല് പിടിച്ചു; നിവിനും ലിസ്റ്റിന്‍ സ്റ്റീഫനും ഇടയില്‍ സംഭവിക്കുന്നത്!

ടയ്ക്കിടെയുള്ള വിവാദങ്ങള്‍ ഇല്ലാതെ ഇപ്പോള്‍ മലയാള സിനിമ ഇല്ല എന്ന താരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സിനിമ നിര്‍മാതാക്കള്‍ക്കിടയില്‍ നടന്മാര്‍ക്കിടയിലൊമൊക്കെ പുതിയ വിവാദങ്ങള്‍ രൂപപ്പെടുകയാണ്. ഒരു കാലത്ത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്ന പേരില്‍ മലയാള സിനിമയിലെ ലൈംഗിക അതിക്രമ സംഭവങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നീട് സിനിമയിലെ ലഹരിയായിരുന്നു പ്രധാന ചര്‍ച്ച വിഷയം. അതിനിടയിലാണ് ഇപ്പോള്‍ പൃഥ്വിരാജിന്റെ ഭാഗ്യ നിര്‍മ്മാതാവ് എന്ന് അറിയപ്പെടുന്ന ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന ഉഴവൂരുകാരന്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിരിക്കുന്നത്.

മലയാളത്തിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് തിരികൊളുത്തിയിട്ടുണ്ടെന്ന ലിസ്റ്റിന്റെ വാക്കുകളാണ് ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുന്നത്. ആ നടന്‍ ഇനിയും ആ തെറ്റ് തുടര്‍ന്നാല്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ലിസ്റ്റിന്‍ പറഞ്ഞു. കൊച്ചിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ തെറ്റ് വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നും വലിയ കുഴപ്പത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്‍ ഒരു നല്ല കച്ചവടക്കാരന്‍ ആണെങ്കിലും ബുദ്ധിപരമായി മികവ് തെളിയിച്ചിട്ടുള്ള നിര്‍മാതാവ് അല്ല. മലയാള സിനിമയില്‍ തന്നെ വളരെ യാദൃച്ഛികമായിട്ടാണ് എത്തിപ്പെട്ടത്.

Signature-ad

ഒരു ഉഴവൂരുകാരന്‍ എങ്ങനെ മലയാള സിനിമയിലെ നിര്‍മാതാവ് ആയി എന്നുള്ള ചര്‍ച്ചകളും ഇപ്പോള്‍ വ്യാപകമാണ്. ട്രാഫിക് എന്ന് പറയുന്ന സിനിമയില്‍ മുതല്‍മുടക്കിയിരിക്കുന്ന ഒരാളും നിര്‍മാതാവ് ഗുഡ്വില്‍ എന്റെര്‍റ്റൈന്മെന്റ്‌സ് ഉടമ ജോബി ജോര്‍ജുീ തമ്മില്‍ ഒരു തര്‍ക്കം ഉണ്ടാവുമ്പോള്‍ ആ തര്‍ക്കത്തിന് പരിഹാരമായി ട്രാഫിക് ജോബി ജോര്‍ജിന് കൊടുക്കുകയും എന്നാല്‍ ജോബി ജോര്‍ജ് ബാങ്കോക്ക് സമ്മര്‍ എന്ന് പറയുന്ന ഒരു സിനിമയില്‍ രംഗപ്രവേശനത്തിന് ശ്രമിച്ചു കൊണ്ടിരുന്നതിന് ഈ സിനിമ ലിസ്റ്റിന്‍ സ്റ്റീഫനെ ഏല്‍പ്പിക്കുകയിരുന്നു. അങ്ങനെയാണ് ലിസ്റ്റിന്‍ സിനിമ നിര്‍മാണ മേഖലയില്‍ വരുന്നത്.

പിന്നീട് പൃഥ്വിരാജിനെ കണ്ടുമുട്ടിയതോടെ അവര്‍ തമ്മില്‍ നല്ല അടുപ്പത്തില്‍ ആവുകയും. ഇതോടെ പൃഥ്വിരാജിന്റെ ഏറ്റവും ഇഷ്ടപ്പെട്ട നിര്‍മാതാവായി ലിസ്റ്റിന്‍ മാറുകയും ചെയ്തു. അവര്‍ ഒരുമിച്ച് കച്ചവടവും തുടങ്ങിയതോടെ ലിസ്റ്റിന്റെ ഭാഗ്യം തെളിഞ്ഞു. ഭാഗ്യ നിര്‍മാതാവ് എന്ന പേര് എടുത്തതോടെ ലിസ്റ്റിന് അല്‍പ്പം തലക്കനവും വന്നു. ഇതോടെ പല ലിസ്റ്റിന്‍ സിനിമകളില്‍ അത് പ്രതിസന്ധി സൃഷ്ട്ടിക്കുകയും ചെയ്തു. ഏറ്റവും ഒടുവില്‍ ബേബി ഗേള്‍ എന്ന് പറയുന്ന സിനിമ നിര്‍മിക്കാന്‍ ലിസ്റ്റിന്‍ തീരുമാനിക്കുകയായിരിന്നു.

ആദ്യം ബേബി ഗേളിന്റെ നടനായി തീരുമാനിച്ചിരുന്നത് കുഞ്ചാക്കോ ബോബനെയാണ് ഡേറ്റും എടുത്ത് അവസാന നിമിഷം വരെ പോയ ലിസ്റ്റിനും കുഞ്ചാക്കോ ബോബനും തമ്മില്‍ ചില കാര്യങ്ങളില്‍ അഭിപ്രായ ഭിന്നത ഉണ്ടായി. കുഞ്ചാക്കോ വളരെ ബുദ്ധിപരമായ ആളായത് കൊണ്ട് ഒരാളോടും ഇതിനെപറ്റി പറഞ്ഞില്ല. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാമൂട്ടിയും മോഹന്‍ലാലും അഭിനയിക്കുന്ന സിനിമയില്‍ പ്രധാനപ്പെട്ട റോള്‍ ഉള്ളതുകൊണ്ട് അവരുടെ സമയം കളയാനും താല്പര്യം ഇല്ലാത്തത് കൊണ്ട് എപ്പോള്‍ വേണമെങ്കിലും ആ സിനിമയിലോട്ട് പോകാം എന്നൊക്കെ പറഞ്ഞാണ് ചാക്കോച്ചന്‍ ബേബി ഗേള്‍ സിനിമയില്‍ നിന്ന് പിന്മാറുന്നു എന്നാണ് പറയപ്പെടുന്നത്.

എന്നാല്‍, അതല്ല വാസ്തവമെന്നും ലിസ്റ്റിനും ആയിട്ടുള്ള ഭിന്നത കാരണമാണ് കുഞ്ചാക്കോ ബോബന്‍ ബേബി ഗേള്‍ സിനിമ വിട്ടുപോയതെന്ന് വ്യക്തമാണ്. മാമൂട്ടിയും മോഹന്‍ലാലും നയന്‍താരയും ഫഹദ് ഫാസിലുമൊക്കെ ഉള്ള സിനിമയാണ് മഹേഷ് നാരായണന്റെ സിനിമ അതുകൊണ്ട് തന്നെ എല്ലാവരുടെയും സമയം നോക്കി തന്നെയാണ് സിനിമ എടുത്തിരിക്കുന്നത്.എന്നാല്‍, ബുദ്ധിപരമായി ഇക്കാര്യം പറഞ്ഞ് മുങ്ങിയപ്പോള്‍ പകരം ലിസ്റ്റിന്‍ കണ്ടെത്തിയത് നിവിന്‍ പോളിയെ ആയിരുന്നു. നിവിന് ഇടക്കാലത്ത് തിരിച്ചടി കിട്ടി മാറി നിന്നെങ്കിലും വീണ്ടും പതിയെ കഠിന ശ്രമത്തിലൂടെ കയറി വരുന്ന നടന്‍. നിവിന്‍ എല്ലാ കാര്യങ്ങളും പറഞ്ഞു സോഷ്യല്‍ മീഡിയയില്‍ പബ്ലിസിറ്റിയും കൊടുത്തു. എന്നാല്‍ നിവിനുമായി ലിസ്റ്റിന്‍ കരാര്‍ ഒപ്പിടാന്‍ വിസമ്മതിച്ചു. പിന്നെ ആവട്ടെ എന്ന് പറഞ്ഞ് നിവിനെ പറ്റിക്കാന്‍ ശ്രമിച്ചു എന്നാണ് നിവിന്‍ ആരോപിക്കുന്നത്.

എത്ര രൂപ പ്രതിഫലം കൊടുക്കാം തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായ കരാര്‍ ഒപ്പിടാന്‍ കഴിയാതെ പോയതോടെ നിവിന്‍ ഒടുവില്‍ സിനിമ ഷൂട്ടിങ്ങില്‍ നിന്നും ഇറങ്ങിപ്പോയി. ഇതിനെ തുടര്‍ന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നിവിനെ മനഃപൂര്‍വം പരിഹസിക്കുന്നതിനു വേണ്ടി ഒരു നടന്‍ വലിയ തെറ്റ് ചെയ്തു എന്ന് പറഞ്ഞത്. പേര് പറഞ്ഞില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ പരസ്പ്പരം അണ്‍ഫോളോ ചെയ്ത് ആരെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാവുകയും ഒടുവില്‍ അത് വലിയ വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു.

നിര്‍മാതാക്കള്‍ക്കിടയിലെ വിമത ശബ്ദമായ സാന്ദ്ര തോമസ് അപ്പോള്‍ തന്നെ കേസ് പിടിച്ചു. പുരുഷ നിര്‍മാതാക്കളാല്‍ നിറഞ്ഞു നില്‍ക്കുന്ന സ്ത്രീ സാന്നിധ്യവും ചെറുത്തു നില്‍പ്പിന്റെ പ്രതീകവുമാണ് സാന്ദ്ര തോമസ്. സാന്ദ്ര തോമസിനെ അപമാനിച്ചതിന്റെ പേരില്‍ സാന്ദ്ര കൊടുത്ത പരാതിയില്‍ ആന്റോ ജോസഫും രാകേഷും അടക്കമുള്ള നിര്‍മാതാക്കള്‍ക്കെതിരെ കേസെടുക്കുകയും ആ കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ നിര്‍മാതാക്കളുടെ പുരുഷ ആധിപത്യ സാന്നിധ്യത്തെ എവിടെ അവസരം കിട്ടിയാലും തക്കം പാര്‍ത്തിരുന്ന് സാന്ദ്ര തോമസ് യുദ്ധം പ്രഖ്യാപിക്കും. അതുകൊണ്ടാണ് സാന്ദ്ര വിശദമായി തന്നെ പോസ്റ്റിട്ടത്.

 

Back to top button
error: