CrimeNEWS

മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടില്‍ വന്‍കവര്‍ച്ച; മോഷണ വിവരം അറിഞ്ഞത് കുടുംബം വിദേശത്ത് നിന്നെത്തിയപ്പോള്‍

കാസര്‍കോട്: മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടില്‍ വന്‍ കവര്‍ച്ച. 22 പവന്‍ സ്വര്‍ണവും പണവും മോഷണം പോയി. കുടുംബം വിദേശത്ത് നിന്ന് മടങ്ങി എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. അവധി ആഘോഷിക്കുന്നതിനായി കുടുംബം ഗള്‍ഫിലേക്ക് പോയിരുന്നു.

തിരിച്ചെത്തിയപ്പോള്‍ വീടിന്റെ വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. വീടിന്റെ പിന്‍വാതില്‍ കുത്തി തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കയറിയതെന്നാണ് പ്രാഥമിക വിവരം. മഞ്ചേശ്വരം ബീച്ച് റോഡിലുള്ള നവീന്‍ മൊന്തേരയുടെ വീട്ടിലായിരുന്നു മോഷണം.

വിവാഹച്ചടങ്ങിന് ശേഷം ആഭരണങ്ങള്‍ അലമാരയില്‍ വച്ചു; നവവധുവിന്റെ 30 പവന്‍ സ്വര്‍ണം ആദ്യരാത്രിയില്‍ മോഷണം പോയി

Signature-ad

ഏപ്രില്‍ 21-നാണ് കുടുംബം വിദേശത്തേക്ക് പോയത്. ശനിയാഴ്ചയാണ് കുടുംബം മടങ്ങി എത്തിയത്. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതിര്‍ത്തി പ്രദേശമായതിനാല്‍ കര്‍ണാടക കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്.

Back to top button
error: