CrimeNEWS

കല്ല്യാണ വീട്ടില്‍ മദ്യത്തെച്ചൊല്ലി തര്‍ക്കം; കത്തിക്കൊണ്ടുള്ള ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്; മുങ്ങിയ പ്രതിയെ തേടി പോലീസ്

കോഴിക്കോട്: കല്യാണവീട്ടില്‍ മദ്യത്തെച്ചൊല്ലിയ തര്‍ക്കം രൂക്ഷമായി മാറി കത്തിയാക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കോഴിക്കോട്ടെ പന്നിയങ്കരയിലാണ് സംഭവം. ഇന്‍സാഫ് എന്നയാള്‍ക്കാണ് മുഖത്ത് കത്തിക്കൊണ്ട് കുത്തേറ്റത്. ഇയാളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചക്കംകടവ് സ്വദേശിയായ മുബീന്‍ എന്ന യുവാവാണ് ഇന്‍സാഫിനെ കത്തിയ്ക്ക് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കല്യാണവീട്ടില്‍ മദ്യവിതരണം സംബന്ധിച്ചുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് ലഭ്യമായ വിവരങ്ങള്‍. മദ്യം ആവശ്യപ്പെട്ട ഇന്‍സാഫുമായി വാക്കേറ്റത്തിനിടെ മുബീന്‍ ബാര്‍ബര്‍ ഷോപ്പില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Signature-ad

സംഭവസ്ഥലത്ത് നിന്നും മുബീന്‍ രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പ്രതിയെ പിടികൂടാന്‍ ഉദ്യോഗസ്ഥര്‍ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തുകയാണ്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് ഉറപ്പു നല്‍കുന്നത്. മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

 

Back to top button
error: