2018 ൽ കാമുകന്റെ കൂടെയുള്ള ഒളിച്ചോട്ടത്തിനിടയിൽ ഇന്ത്യയ്ക്കടുത്തുള്ള കടലിൽ വച്ച് പിടിക്കപ്പെട്ട യു എ ഇ പ്രധാനമന്തി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ഷെയ്ഖ് ലത്തീഫയുടെ പുതിയ വീഡിയോ പുറത്ത്. യു എ ഇയിൽ എവിടെയോ ഉള്ള ഒരു ജയിൽ വില്ലയിൽ വച്ചെടുത്ത വീഡിയോ ബിബിസി ആണ് പുറത്ത് വിട്ടത്.
“ഞാൻ തടവിൽ ആണ്. ഈ വില്ല തടവറയാക്കിയിരിക്കുകയാണ്. എനിക്ക് ഒന്ന് പുറത്തേയ്ക്ക് ഇറങ്ങാനോ ശുദ്ധവായു ശ്വസിക്കാനോ കഴിയുന്നില്ല.”വീഡിയോകളിൽ ഒന്നിൽ ഷെയ്ഖ് ലത്തീഫ പറയുന്നു.
ലത്തീഫയുടെ വീഡിയോയോട് സർക്കാർ പ്രതികരിച്ചിട്ടില്ല.2018 ൽ ഒരു മുൻ ഫ്രഞ്ച് ചാരനൊപ്പം ബോട്ടിൽ രക്ഷപ്പെടാൻ ശ്രമിച്ച ഷെയ്ഖ് ലത്തീഫയെ കമാണ്ടോകൾ വളഞ്ഞു പിടികൂടുക ആയിരുന്നു.
ബാത്റൂമിൽ ഇരുന്നാണ് ലത്തീഫ വീഡിയോ റെക്കോർഡ് ചെയ്തതെന്ന് ബിബിസി പറയുന്നു. രഹസ്യമായി ലഭിച്ച ഫോണിൽ ആണ് വീഡിയോ റെക്കോർഡ് ചെയ്തത്.
താൻ സുരക്ഷിത അല്ലെന്നു മറ്റൊരു വിഡിയോയിൽ ലത്തീഫ പറയുന്നുണ്ട്.എന്തായാലും രണ്ട് വർഷമായി ഒരു വിവരവും ഇല്ലാത്ത ഷെയ്ഖ് ലത്തീഫ ജീവിച്ചിരിപ്പുണ്ട് എന്നതിന് തെളിവായി വീഡിയോ ചൂണ്ടിക്കാണിക്കപ്പെടുന്നു.