LIFEReligion

വെറും ചരടല്ല, കെട്ടുന്നതിന് മുന്‍പ് ഉറപ്പാക്കുക…

ലരും കയ്യിലും കഴുത്തിലും അരയിലുമുള്‍പ്പെടെ ശരീരത്തില്‍ ചരട് ധരിക്കാറുണ്ട്. സ്‌റ്റൈലിനായി ധരിക്കുന്നത് മുതല്‍ മതാചാരപ്രകാരം ധരിക്കുന്നതുവരെ ഇതില്‍പ്പെടും. എന്നാല്‍, ജ്യോതിഷ ശാസ്ത്രപ്രകാരം ചില നക്ഷത്രക്കാര്‍ കറുത്ത് ചരട് ധരിക്കുന്നത് നല്ലതല്ല എന്നാണ് പറയുന്നത്. എന്നാല്‍, മറ്റുചിലര്‍ക്ക് ഈ ചരട് ധരിക്കുന്നത് വളരെ നല്ലതുമാണ്. ഇതേപ്പറ്റി വിശദമായറിയാം.

മേടം രാശിയില്‍പ്പെടുന്ന നക്ഷത്രക്കാരായ അശ്വതി, ഭരണി, കാര്‍ത്തിക എന്നീ നക്ഷത്രക്കാരാണ് ചരട് ധരിക്കാന്‍ പാടില്ലാത്തവര്‍ എന്നാണ് വിശ്വാസം. ഇവര്‍ കറുത്ത ചരട് ധരിച്ചാല്‍ ജീവിതത്തില്‍ നിന്ന് ദാരിദ്ര്യവും സങ്കടവും ഒഴിഞ്ഞ് പോകില്ല. ചൊവ്വയാണ് ഈ രാശിയുടെ അധിപന്‍. ചൊവ്വയുടെ നിറം ചുവപ്പാണ്. അതിന് വിപരീതമാണ് കറുപ്പ്. അതിനാലാണ് കറുപ്പ് ധരിക്കുന്നത് വിപരീത ഫലം ഉണ്ടാക്കുന്നത്. ഇവര്‍ക്ക് കറുപ്പിന് പകരം ചുവന്ന നിറത്തിലുള്ള ചരടുകള്‍ ധരിക്കാവുന്നതാണ്. വൃശ്ചികം രാശിയിലെ വിശാഖം, അനിഴം, തൃക്കേട്ട നക്ഷത്രക്കാരും കറുത്ത ചരട് ധരിക്കുന്നത് ദോഷം വരുത്തുന്നു.

Signature-ad

അതേസമയം, കുംഭം രാശിയില്‍ വരുന്ന അവിട്ടം, ചതയം, പൂരൂരുട്ടാതി നക്ഷത്രക്കാര്‍ കറുത്ത ചരട് ധരിക്കുന്നത് നല്ലതാണ്. ഇത്തരം ചരടുകള്‍ ക്ഷേത്രത്തില്‍ പൂജിച്ച് ധരിക്കുന്നതാണ് നല്ലത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: