CrimeNEWS

കോന്നിയില്‍ വീടിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു; മദ്യലഹരിയില്‍ തീയിട്ടതെന്ന് സംശയം

പത്തനംതിട്ട: കോന്നിയില്‍ വീടിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു. ഇളകൊള്ളൂര്‍ സ്വദേശി മനോജ് (35) ആണ് മരിച്ചത്. കോന്നി ഇളകൊള്ളൂരില്‍ ഇന്നലെ രാത്രിയോടെയാണ് ദാരുണ സംഭവം. ഇളകൊള്ളൂര്‍ ലക്ഷംവീട് കോളനിയിലെ വനജയുടെ വീടിനാണ് തീപിടിച്ചത്. വനജയുടെ മകനാണ് മനോജ്. വനജയും ഭര്‍ത്താവും മകന്‍ മനോജുമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിനിടെയാണ് തീപിടിത്തമുണ്ടായത്. മദ്യലഹരിയില്‍ മനോജ് തന്നെ വീടിന് തീയിട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്.

മദ്യലഹരിയില്‍ മനോജ് വീട്ടില്‍ പ്രശ്‌നമുണ്ടാക്കുന്നത് പതിവാണെന്ന് പൊലീസ് പറയുന്നു. ഇന്നലെയും വീട്ടില്‍ വഴക്കുണ്ടായെന്നും പിന്നീട് തീവച്ചെന്നുമാണ് സംശയിക്കുന്നത്. വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടെന്നാണ് ആദ്യം കരുതിയിരുന്നത്. ഫയര്‍ഫോഴ്‌സും പൊലീസുമെത്തി തീയണച്ച ശേഷമാണ് മനോജിനെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയത്. വനജയും ഭര്‍ത്താവും തീപിടിത്തമുണ്ടായപ്പോള്‍ വീട്ടില്‍ നിന്ന് മാറിയതിനാല്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: