NEWS

അർഹതപ്പെട്ട തൊഴിലിനായി കേരളത്തിലെ യുവാക്കൾക്ക് തെരുവിൽ പ്രതിഷേധിക്കേണ്ടി വരുന്നു:കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി

തൃശ്ശൂർ: കേരളത്തിൽ അർഹതപ്പെട്ട തൊഴിലിനായി യുവാക്കൾക്ക് തെരുവിൽ പ്രതിഷേധിക്കേണ്ടി വരുന്നതായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. കാലാകാലങ്ങളായി കേരളം ഭരിച്ച യു.ഡി.എഫും എൽ.ഡി.എഫുമാണ് ഇതിന് കാരണക്കാരെന്നും തൃശ്ശൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൃത്യമായ രീതിയിൽ നിയമനങ്ങൾ നടത്തുമ്പോൾ കേരളത്തിൽ 30 ശതമാനത്തോളം പിൻവാതിൽ നിയമനങ്ങളാണ് നടക്കുന്നത്. റാങ്ക് ഹോൾഡർക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്ന സംസ്ഥാനമായി കേരളം മാറി. യുവാക്കൾ തൊഴിലില്ലായ്മ അനുഭവിക്കുമ്പോൾ സ്വന്തക്കാരെ ജോലിയിൽ തിരുകി കയറ്റുകയാണ് കമ്മ്യൂണിസ്റ്റ് സർക്കാർ. ഉമ്മൻചാണ്ടിയുടെ മുൻ സർക്കാരും പിണറായി വിജയൻ സർക്കാരും എല്ലാ മേഖലയിലും പരാജയപ്പെട്ടു. കേരളത്തിൽ ഇടത് സർക്കാരിനെതിരെ സമരം ചെയ്യുന്ന കോൺഗ്രസ് ഡൽഹിയിൽ കമ്മ്യൂണിസ്റ്റുകാരുമായി സൗഹൃദത്തിലാണ്. കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന ബം​ഗാളിൽ ഇരുപാർട്ടികളും ഒരുമിച്ചാണ് മത്സരിക്കുന്നത്. മോദിയെ തോൽപ്പിക്കുക എന്നത് മാത്രമാണ് രണ്ട് പാർട്ടികളുടെയും ലക്ഷ്യം. കേരളത്തിൽ കോൺ​ഗ്രസും സി.പി.എമ്മും പരസ്പരം പോരാടുന്നത് പരിഹാസ്യമാണെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.

Signature-ad

രാഹുൽഗാന്ധി കേരളത്തിലേക്ക് കുടിയേറിയതു കൊണ്ട് ഉത്തർപ്രദേശിൽ സംഭവിച്ചത് തന്നെ കോൺ​ഗ്രസിന് കേരളത്തിലും സംഭവിക്കും. വർഷങ്ങളോളം എം.പിയായിരുന്ന അമേത്തിയിലെ സർക്കാർ ആശുപത്രികളിൽ എക്സറേ മെഷീൻ പോലും കൊണ്ടുവരാനാവാത്തയാളാണ് രാഹുൽ ഗാന്ധി. അദ്ദേഹത്തെ മലയാളികൾക്കും ഉടൻ മനസിലാവും.

Back to top button
error: