Breaking NewsCrimeKeralaNEWS

മദ്യപാനികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ബിയർ ബോട്ടിൽ വലിച്ചെറിഞ്ഞു, ചെന്നുവീണത് റോഡിലൂടെ പോവുകയായിരുന്ന 5 വയസുമാരന്റെ ദേഹത്ത്- അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിയർ ബോട്ടിൽ ദേഹത്തു വീണ് അഞ്ചുവയസുകാരന് പരുക്കേറ്റതിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കാട്ടാക്കട എസ്ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇന്നലെയാണ് കാട്ടാക്കടയിലെ ബാറിൽ എത്തിയവർ തമ്മിലുണ്ടായ തർക്കത്തിനിടയിൽ പുറത്തേക്ക് എറിഞ്ഞ ബിയർകുപ്പി അഞ്ചുവയസുകാരന്റെ ദേഹത്തു വീണ് പരുക്കേറ്റത്.

എമ്പുരാനിട്ട് പണിയാൻ തമിഴരും രം​ഗത്ത്, സിനിമയിലെ സാങ്കൽപ്പിക അണക്കെട്ട് മുല്ലപ്പെരിയാർ- പ്രതിഷേധവുമായി തമിഴ് കർഷകർ

Signature-ad

സംഭവത്തിൽ അരുവിക്കുഴി സ്വദേശി ആദം ജോണിനാണ് പരുക്കേറ്റത്. മദ്യപാനികൾ എറിഞ്ഞ ബിയർ കുപ്പി ദേഹത്തു വീഴുകയായിരുന്നു. കുഞ്ഞിൻ്റെ നെഞ്ചിലും കാലിലും ബിയർ കുപ്പിയുടെ ചില്ലുകൾ പതിക്കുകയായിരുന്നു. പുറത്ത് റോഡിലൂടെ യാത്ര ചെയ്യുകയായിരുന്നു അഞ്ച് വയസുകാരനും പിതാവും. കൈക്കും നെഞ്ചിനും പരുക്കേറ്റ കുട്ടി നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം കുട്ടിയുടെ പിതാവിനും പരുക്കേറ്റിട്ടുണ്ട്.

Back to top button
error: