CrimeNEWS

കോട്ടയത്ത് എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍ ഇഡി റെയ്ഡ്; ഒറ്റപ്പാലത്ത് പ്രവാസി വ്യവസായിയുടെ വസതിയിലും പരിശോധന

കോട്ടയം: വാഴൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരുടെ റെയ്ഡ്. വാഴൂര്‍ ചാമംപതാല്‍ എസ്ബിടി ജംഗ്ഷനില്‍ താമസിക്കുന്ന നിഷാദ് നടക്കേമുറിയിലിന്റെ വീട്ടിലാണ് റെയ്ഡ്. ഇന്ന് രാവിലെ മുതലാണ് പരിശോധന തുടങ്ങിയത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഡിവിഷണല്‍ സെക്രട്ടറിയായിരുന്നു നിഷാദ്.

ഡല്‍ഹിയില്‍ നിന്നുള്ള ഇഡി സംഘമാണ് നിഷാദിന്റെ വീട്ടില്‍ പരിശോധന നടത്തുന്നത്. നേരത്തേ, കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസിയെ ഇ.ഡി അറസ്റ്റുചെയ്തിരുന്നു. ഇയാളെ ചോദ്യംചെയ്തതിലും പിന്നീട് നടത്തിയ അന്വേഷണത്തിലും നിഷാദുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Signature-ad

ഒറ്റപ്പാലം പനമണ്ണയിലെ പ്രവാസി വ്യവസായിയുടെ വസതിയിലും ഇഡിയുടെ പരിശോധന നടക്കുകയാണ്. കൊച്ചിയില്‍ നിന്നുള്ള സംഘമാണ് പരിശോധന നടത്തുന്നത്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. പ്രവാസി വ്യവസായിയുടെ വീടിന് സമീപത്തുള്ള ഒരു ബന്ധുവിനെയും ഇ.ഡി വിളിച്ചുവരുത്തിയിട്ടുണ്ട്.

വന്‍ സുരക്ഷാ സന്നാഹത്തോടുകൂടിയാണ് പരിശോധന നടക്കുന്നത്.

Back to top button
error: