
ഇടുക്കി: അറസ്റ്റു വാറണ്ട് മടക്കുന്നതിന് കൈക്കൂലി വാങ്ങിയ തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ പിടിയില്‍. വണ്ടിപ്പെരിയാര്‍ സ്വദേശി പ്രദീപ് ജോസിനെയാണ് വിജിലന്‍സ് അറസ്റ്റുചെയ്തത്. ചെക്ക് കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ യുവതിയില്‍നിന്ന് 10000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
ഇയാളുടെ സുഹൃത്തായ റഷീദ് എന്ന ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിലേക്ക് ഗൂഗിള്‍പേ വഴിയാണ് പണം അയച്ചുനല്‍കിയത്. റഷീദിനേയും വിജിലന്‍സ് അറസ്റ്റുചെയ്തിട്ടുണ്ട്.

സമാനമായി മുന്‍പും ഇത്തരത്തില്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്ന് വിജിലന്‍സ് സംഘം അന്വേഷിക്കുന്നുണ്ട്. പ്രദീപ് ജോസിനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.