NEWS
കിഴക്കൻ ലഡാക്കിലെ സൈനിക പിൻമാറ്റം കീഴടങ്ങലാണെന്ന് എ കെ ആന്റണി
കിഴക്കൻ ലഡാക്കിൽ നിന്നുള്ള സൈനിക പിന്മാറ്റം കീഴടങ്ങൽ ആണെന്ന മുൻ പ്രതിരോധ മന്ത്രി എകെ ആന്റണി. ഗാൽവൻ താഴ് വര, പാൻഗോങ് തടാകം എന്നിവിടങ്ങളിൽ നിന്നുള്ള സൈനിക പിൻമാറ്റവും, ബഫർസോൺ സൃഷ്ടിക്കലും വഴി ഇന്ത്യയുടെ അവകാശങ്ങളാണ് ചൈനയ്ക്ക് അടിയറവച്ചതെന്നു ആന്റണി കുറ്റപ്പെടുത്തി.
അതിർത്തികളിൽ ചൈനയുടെ പ്രകോപനവും, പാകിസ്ഥാൻ ഭീകര പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നത് തുടരുമ്പോഴും രാജ്യ സുരക്ഷയ്ക്ക് മുൻഗണന നൽകാത്ത മോദിയുടെ നിലപാടിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യസുരക്ഷയെ ബലികഴിച്ചു കൊണ്ടാവരുത് സൈനിക പിന്മാറ്റം എന്നും ആന്റണി ഓർമ്മിപ്പിച്ചു.
ഇന്ത്യൻ പ്രദേശം ആണ് എന്നതിൽ 1962 പോലും തർക്കം ഇല്ലാതിരുന്ന മേഖലകളിൽ നിന്നാണ് ഇപ്പോൾ പിൻവാങ്ങിയി രിക്കുന്നത്. പാകിസ്ഥാനി സഹായിച്ചുകൊണ്ട് സിയാച്ചിനിൽ കുഴപ്പം സൃഷ്ടിക്കാൻ കഴിയുമെന്നും ഏ കെ ആന്റണി മുന്നറിയിപ്പ് നൽകി.