
മലപ്പുറം: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. റോഡരികില്‍ രക്തം വാര്‍ന്ന് കിടക്കുന്ന ജുനൈദിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
തലയുടെ പിന്‍ഭാഗത്താണ് പരുക്കേറ്റത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം നടന്നത് എപ്പോള്‍ എന്നത് വ്യക്തമല്ല. ജുനൈദ് മഞ്ചേരി ഭാഗത്ത് നിന്നും വഴിക്കടവിലേക്ക് ബൈക്കില്‍ വരുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു.

സമൂഹമാധ്യമംവഴി പരിചയപ്പെട്ട യുവതിയെ പ്രണയംനടിച്ച് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ജുനൈദിനെ മാര്‍ച്ച് 1ന് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം പൊലീസ് സംഘം ബംഗളൂരുവില്‍നിന്നാണ് അന്ന് ജുനൈദിനെ പിടികൂടിയത്.