KeralaNEWS

സി.പിഎമ്മില്‍ അതൃപ്തി പടരുന്നു; ഫെയ്‌സ്ബുക്കില്‍ കവര്‍ചിത്രം മാറ്റി കടകംപള്ളിയുടെ പ്രതിഷേധം, കൗതുകമായി ‘ആശ്ചര്യചിഹ്നം’

തിരുവനന്തപുരം: സംസ്ഥാന സമ്മേളനം തീര്‍ന്നതിനു പിന്നാലെ സിപിഎം നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി വര്‍ധിക്കുന്നു. ഫെയ്‌സ്ബുക്കിലെ കവര്‍ചിത്രം മാറ്റിയാണ് മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രന്‍ പ്രതിഷേധം അറിയിച്ചത്.

‘നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനം, 2016 ഫെബ്രുവരി 15!’ എന്ന അടിക്കുറിപ്പോടെയാണ് കടകംപള്ളി സുരേന്ദ്രന്‍ കവര്‍ചിത്രം മാറ്റിയിരിക്കുന്നത്. എന്നാല്‍ വാചകത്തിന് അവസാനമുള്ള ആശ്ചര്യചിഹ്നം വെറുതെയല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. പാര്‍ട്ടി പ്രവര്‍ത്തകരുടെ വലിയ കൂട്ടത്തെ വേദിയില്‍ നിന്ന് കടകംപള്ളി അഭിസംബോധന ചെയ്യുന്നതാണ് ചിത്രം. കടകംപള്ളിയെ സിപിഎം സംസ്ഥാന സെക്രട്ടെറിയറ്റിലേക്ക് പരിഗണിക്കുമെന്നാണ് കരുതിയതെങ്കിലും ഉള്‍പ്പെടുത്തിയില്ല.

Signature-ad

പ്രതിഷേധം അറിയിച്ചുകൊണ്ട് എ പത്മകുമാറും എന്‍ സുകന്യയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റുകള്‍ ചര്‍ച്ചയായിരുന്നു.

2016ലെ നിയമസഭ തെരഞ്ഞെടുപ്പിനു മുന്‍പായി മുഖ്യമന്ത്രി പിണറായി വിജയന്‍ നയിച്ച നവകേരള യാത്രയുടെ സമാപന സമ്മേളനം ശ്രദ്ധിക്കപ്പെട്ടിരുന്നു. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന കടകംപള്ളി ആയിരുന്നു അന്ന് ശംഖുമുഖത്തെ മഹാറാലിയുടെ പ്രധാന സംഘാടകന്‍. ജില്ലയില്‍ സിപിഎമ്മിന്റെ സംഘടനാശേഷിയുടെ തെളിവായാണ് സമ്മേളനത്തെ നേതൃത്വം അന്ന് വിശേഷിപ്പിച്ചത്.

 

Back to top button
error: