CrimeNEWS

വൈഷ്ണവിയും വിഷ്ണുവുമായി അടുപ്പം; രഹസ്യഫോണ്‍ ഭര്‍ത്താവ് പരിശോധിക്കുന്നത് കണ്ട് യുവതി ഇറങ്ങിയോടി; ആത്മസുഹൃത്തിന്റെ ചതി ബൈജുവിനെ ഇരട്ടക്കൊലയാളിയാക്കി

പത്തനംതിട്ട: കോന്നിയില്‍ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക മൊഴി പുറത്ത്. കലഞ്ഞൂര്‍ പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തില്‍ വൈഷ്ണവിയേയും (28), കാമുകന്‍ വിഷ്ണു ഭവനില്‍ വിഷ്ണുവിനെയുമാണ് (30) വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജു വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭാര്യയ്ക്ക് സുഹൃത്തുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് കൊല നടത്തിയതെന്നാണ് ബൈജു പൊലീസിന് മൊഴി നല്‍കിയത്.

മരപ്പണിക്കാരാണ് ബൈജുവും സുഹൃത്ത് വിഷ്ണുവും. ഇന്നലെ ജോലി കഴിഞ്ഞ് ഇരുവരും എത്തിയത് ഒരുമിച്ചായിരുന്നു. ഭാര്യയ്ക്ക് രഹസ്യഫോണ്‍ ഉണ്ടായിരുന്നത് ബൈജു ഇന്നലെ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാട്സാപ്പ് ചാറ്റില്‍ വൈഷ്ണയും വിഷ്ണുവുമായുള്ള അടുപ്പം വ്യക്തമായി. ബൈജു ഫോണ്‍ പരിശോധിക്കുന്നത് കണ്ട വൈഷ്ണവി, വിഷ്ണുവിന്റെ വീട്ടിലേയ്ക്ക് ഓടിക്കയറുകയായിരുന്നു.

Signature-ad

ബൈജുവിന്റെ വീട്ടില്‍ നിന്ന് നൂറ് മീറ്റര്‍ മാറി അമ്മയ്‌ക്കൊപ്പം വാടകയ്ക്കാണ് വിഷ്ണു താമസിച്ചിരുന്നത്. വിഷ്ണുവിന്റെ വീട്ടിലെ കതകില്‍ തട്ടി വിളിക്കാന്‍ ശ്രമിച്ച വൈഷ്ണവിയെ പിന്നാലെയെത്തിയ ബൈജു കൊടുവാളുകൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. പിന്നാലെ വിഷ്ണുവിനെയും വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പൊലീസിന് മൊഴി നല്‍കിയത്. വൈഷ്ണവി സംഭവ സ്ഥലത്തും വിഷ്ണു ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചത്.

ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു വിഷ്ണുവും ബൈജുവുമെന്നും അയല്‍വാസി പറഞ്ഞു. ഒരേപാത്രത്തില്‍ ഉണ്ട്, ഒരേ പായയില്‍ ഉറങ്ങിയവരായിരുന്നു. അടുത്തടുത്ത് വീടുകളിലാത്ത പ്രദേശമാണ്. അതിനാല്‍ കരച്ചിലോ ബഹളമോ കേട്ടില്ലെന്നും അയല്‍വാസി പറഞ്ഞു. ബൈജുവിനും വൈഷ്ണയ്ക്കും രണ്ട് മക്കളാണുള്ളത്.

 

 

 

 

Back to top button
error: