IndiaNEWS

ചിലങ്കകൾ മൂകം: റിയാലിറ്റി ഷോ താരമായ നൃത്ത അധ്യാപികയ്ക്ക് കാർ അപകടത്തിൽ ദാരുണാന്ത്യം

     മൈസൂരുവി‌ൽ നടന്ന വാഹനാപകടത്തിൽ മാനന്തവാടി സ്വദേശിനി, നൃത്ത അധ്യാപികയും റിയാലിറ്റി ഷോ താരവുമായ അലീഷ മരിച്ചു. ഭർത്താവ് ജോബിനോടൊപ്പം ബെംഗളൂരുവിലെ നൃത്ത പരിപാടിക്കായി പോകവെ വ്യാഴാഴ്ച അർധരാത്രിയോടെയാണ് അപകടം ഉണ്ടായത്. മൈസൂരുവിൽ വച്ച് ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞു എന്നാണ് പ്രാഥമിക വിവരം. റിട്ടയർഡ് പൊലീസ് ഉദ്യോഗസ്ഥനായ ശാന്തി നഗറിലെ ജോസിയുടെയും, റീനയുടെയും മകളാണ് അലീഷ.

അപകടം നടന്ന ഉടൻ ഗുരുതരാവസ്ഥയിലായ അലീഷയെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സയ്ക്കായി അലീഷയെ നാട്ടിലേക്ക് കൊണ്ടു വരുന്നതിനിടെ ഗുണ്ടൽപേട്ടിൽ വെച്ച് ആരോഗ്യ സ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

Signature-ad

മാനന്തവാടിയിൽ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു. ടിവി ചാനലുകളിലും മറ്റും ധാരാളം റിയാലിറ്റി ഷോകളിൽ പങ്കെടുത്ത താരം കൂടിയാണ് അലീഷ. അപകടത്തിൽ പരുക്കേറ്റ ഭർത്താവ് ജോബിൻ ചികിത്സയിലാണ്. എലൈനയാണ് മകൾ.

Back to top button
error: