KeralaNEWS

അല്‍ ഒട്ടഹ! മലപ്പുറത്ത് കിലോ 700 രൂപയ്ക്ക് ഒട്ടക ഇറച്ചി; വില്‍പ്പനക്കാരെ തേടി പൊലീസ്

മലപ്പുറം: ചീക്കോട് ഒരു കിലോക്ക് 600 രൂപ, കാവനൂരില്‍ കിലോക്ക് 700 രൂപ… ഇപ്പറയുന്നത് ഒട്ടക ഇറച്ചിയുടെ വിലയാണ്. മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കാനുള്ള നീക്കമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണത്തിലാണ് പൊലീസ്. ഇറച്ചിക്ക് ആവശ്യക്കാരെ തേടിയുള്ള വാട്സാപ്പ് സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അന്വേഷണം തുടങ്ങിയത്.

കാവനൂരിലും ചീക്കോടിലുമായി അഞ്ച് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കാനാണ് നീക്കം നടക്കുന്നത്. രാജസ്ഥാനില്‍ നിന്നെത്തിച്ച ഒട്ടകങ്ങളെയാണ് കൊല്ലാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍, ഒട്ടകത്തെ കൊന്ന് ഇറച്ചിയാക്കാന്‍ നിയമമില്ല. തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പരസ്യത്തിന്റെ പ്രഭവ കേന്ദ്രം തേടിയുള്ള അന്വേഷണത്തിലാണ് പൊലീസുള്ളത്.

Back to top button
error: