ഹൈദരാബാദ്: ഭാര്യയെ വെട്ടിക്കൊന്ന ശേഷം കഷണങ്ങളാക്കി ശരീരഭാഗങ്ങള്‍ കുക്കറില്‍ വേവിച്ചുവെന്ന് വിമുക്തടന്‍. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനില്‍ (ഡിആര്‍ഡിഒ) സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന വിമുക്തടന്‍ ഗുരു മൂര്‍ത്തി (45) യാണ് ഭാര്യയെ കാണാതായതിനെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ താന്‍ കൊലപ്പെടുത്തിയതാണെന്ന് പൊലീസിനോട് സമ്മതിച്ചത്. 35 കാരിയായ വെങ്കട മാധവിയാണ് കൊല്ലപ്പെട്ടത്. ഇവരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ജനുവരി 16 ന് വെങ്കട മാധവിയുടെ കുടുംബം പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പൊലീസിന് ഗുരുമൂര്‍ത്തിയെ സംശയം തോന്നി. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് താന്‍ കൊലപ്പെടുത്തിയതാണെന്ന് ഗുരുമൂര്‍ത്തി സമ്മതിച്ചത്.
”യുവതിയെ കാണാതായതായി മാതാപിതാക്കള്‍ ഞങ്ങള്‍ക്ക് പരാതി നല്‍കിയിരുന്നു. ഭര്‍ത്താവും അവരോടൊപ്പം വന്നു. എന്നാല്‍ ഞങ്ങള്‍ക്ക് ഇയാളെ സംശയം തോന്നി, അയാളെ ചോദ്യം ചെയ്തു. അയാള്‍ കുറ്റം സമ്മതിച്ചു.” പോലീസ് ഇന്‍സ്പെക്ടര്‍ നാഗരാജു പറഞ്ഞു. ഭാര്യയുടെ മൃതദേഹം കുളിമുറിയില്‍ വെച്ച് വെട്ടിനുറുക്കിയ ശേഷം പ്രഷര്‍ കുക്കറില്‍ പാകം ചെയ്തുവെന്നും. ശേഷം, എല്ലുകള്‍ വേര്‍തിരിച്ച്, ഒരു പൊടിച്ച്, വീണ്ടും തിളപ്പിച്ചുവെന്നാണ് ഭര്‍ത്താവായ ഗുരു മൂര്‍ത്തി പറയുന്നത്.
മൂന്ന് ദിവസം ഇത്തരത്തില്‍ മാംസവും അസ്ഥിയും പലതവണ പാകം ചെയ്തുവെന്നും. ശേഷ അവ പായ്ക്ക് ചെയ്ത് ഒരു തടാകത്തിലേക്ക് തള്ളിയതായും റിപ്പോര്‍ട്ട്. ഇയാള്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ചും യുവതിയുടെ മൃതദേഹം കണ്ടെത്തുന്നതിനുമായി പൊലീസ് അന്വേഷണം നടത്തുകയാണ്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാണ്. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. ഇരുവരും തമ്മില്‍ പതിവായി വഴക്കുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.