കോട്ടയം: നഗരസഭയില്‍ മുന്‍ ജീവക്കാരന്‍ നടത്തിയ 2.39 കോടിയുടെ പെന്‍ഷന്‍ തട്ടിപ്പ്‌കേസില്‍ സെക്രട്ടറിക്കെതിരെ നടപടിക്ക് ശിപാര്‍ശ. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതില്‍ നടപടിക്ക് ശിപാര്‍ശ ചെയ്തുള്ള LSGD ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ട് മീഡിയവണിന് ലഭിച്ചു. ഇടത് യൂണിയന്‍ അംഗവും സെക്രട്ടറിയുമായ അനില്‍ കുമാറിനെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന ആക്ഷേപം ശക്തമായിരുന്നു. നഗരസഭയുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 211 കോടി കാണാതായെന്ന
പുതിയ വിവാദത്തിനിടെയാണ് പെന്‍ഷന്‍ തട്ടിപ്പിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പെന്‍ഷന്‍ തട്ടിപ്പ് പുറത്തു വന്നു അഞ്ചു മാസം കഴിഞ്ഞിട്ടും പ്രതിയായ മുന്‍ ക്ലര്‍ക്ക് അഖില്‍ സി. വര്‍ഗീസിനെ പിടികൂടാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. തട്ടിപ്പുമായി ബന്ധപ്പെട്ട് LSGD ജോയിന്റ് ഡയറക്ടര്‍ നടത്തിയ അന്വേണ റിപ്പോര്‍ട്ടില്‍ ഗൗരവതരമായ കണ്ടെത്തലുകളും ശിപാര്‍കളും ഉണ്ട്.
സെക്രട്ടറി അനില്‍ കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെ റിപ്പോട്ടില്‍ നടപടിക്ക് ശിപാര്‍ശ ചെയ്യുന്നു. തട്ടിപ്പ് നടത്തിയ മുന്‍ ക്ലര്‍ക്ക് അഖിന്റെ ഫയലുകള്‍ ജൂനിയര്‍ സൂപ്രണ്ടോ അക്കൗണ്ടന്റോ പരിശോധിച്ചില്ല. ട്രഷറിയിലേക്കു നല്‍കുന്നതിനൊപ്പം സെക്രട്ടറി അനില്‍ കുമാര്‍ സാക്ഷ്യപ്പെടുത്തിയ കത്ത് നല്‍കിയത് അകൗണ്ടുകള്‍ പരിശോധിക്കാതെയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരു ജീവനക്കാരി മാത്രമാണ് വിശദീകരണം നല്‍കിയത്.
സെക്രട്ടറി , അക്കൗണ്ടന്റ് , പി എ റ്റു സെകട്ടറി , സുപ്രണ്ട് എന്നിവര്‍ക്കെതിരെ നടപടിയ്ക്ക് ശുപാര്‍ശ ചെയ്താണ് LSGD ജോയ്ന്റ് ഡയറക്ടര്‍ ആയിരുന്ന ഷാജി ക്ലമന്റിന്റെ റിപ്പോര്‍ട്ട് . എന്നാല്‍ ഇടത് യൂണിയന്‍ നേതാവായ സെക്രട്ടറി അനില്‍ കുമാറിനെ സംരക്ഷിച്ച് മറ്റുള്ള ജീവനക്കാര്‍ക്ക് എതിരെ മാത്രമാണ് അന്ന് നടപടിയെടുത്തത്. 211 കോടിയുടെ പുതിയ തട്ടിപ്പ് വാര്‍ത്ത നഗരസഭയില്‍ നിന്നും വീണ്ടും പുറത്തുവരുമ്പോള്‍ നേരത്തെ സെക്രട്ടറിക്കെതിരായ നടപടി ഒഴിവാക്കിയ സര്‍ക്കാര്‍ സമീപം ചോദ്യ മുനയിലാണ്.