CrimeNEWS

ഇടുക്കിയില്‍ കുറുവാ സംഘാംഗങ്ങള്‍ പിടിയില്‍; വലയിലായത് തമിഴ്നാട്ടിലെ ‘പിടികിട്ടാ പുള്ളികള്‍’

ഇടുക്കി: രാജകുമാരിയില്‍ കുറുവാ സംഘാംഗങ്ങള്‍ പിടിയിലായി. സഹോദരങ്ങളായ കറുപ്പയ്യ, നാഗരാജ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. 2021ല്‍ ആലപ്പുഴ മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയത് ഇവരാണെന്ന് പൊലീസ് പറഞ്ഞു.

പിടിയിലായ കറുപ്പയ്യ, നാഗയ്യന്‍ എന്നിവര്‍ തമിഴ്നാട് പൊലീസ് പിടികിട്ടാ പുള്ളികളായി പ്രഖ്യാപിച്ചിരുന്നവരാണ്. അറസ്റ്റ് വാറണ്ടുള്ളതിനാല്‍ ഇവരെ ഉച്ചയ്ക്ക് ശേഷം നാഗര്‍കോവില്‍ പൊലീസിന് കൈമാറും.

Signature-ad

ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇടുക്കി രാജകുമാരിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മോഷ്ടാക്കളെ പിടികൂടിയത്. കേരളത്തിലും തമിഴ്നാട്ടിലും നിരവധി മോഷണ കേസുകളില്‍ പ്രതികളാണ് ഇവര്‍.

 

Back to top button
error: