കൊച്ചി: യാത്രക്കാരനോടു ഇരട്ടി തുക വാങ്ങിയ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. പിഴയായി 4000 രൂപയും ചുമത്തി. ഇടപ്പള്ളി സ്വദേശിയായ എന്‍എ മാര്‍ട്ടിനെതിരെയാണ് എറണാകുളം ആര്‍ടിഒ ടിഎം ജേഴ്‌സന്‍ നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം ചങ്ങമ്പുഴ മെട്രോ സ്റ്റേഷനില്‍ നിന്നു സമീപത്തെ ട്രാവന്‍കൂര്‍ റെസിഡന്‍സിയിലേക്കു ഒരു യാത്രക്കാരന്‍ ഓട്ടം വിളിച്ചു. 40 രൂപയുടെ ഓട്ടത്തിന് 80 രൂപയാണ് ഡ്രൈവര്‍ ആവശ്യപ്പെട്ടത്.
ഇതു നിരസിച്ച യാത്രക്കാരന്‍ മറ്റൊരു ഓട്ടോയില്‍ 40 രൂപ കൊടുത്തു സ്ഥലത്തെത്തി. പിന്നാലെ ഇരട്ടി തുക ആവശ്യപ്പെട്ട ഡ്രൈവര്‍ക്കെതിരെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.