NEWSWorld

വ്യോമാക്രമണത്തിന് താലിബാന്റെ തിരിച്ചടി; 19 പാക് സൈനികര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: 46 പേരുടെ ജീവനെടുത്ത പാക് ആക്രമണത്തിനെതിരെ തിരിച്ചടിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സൈന്യം. ഇന്ന് പുലര്‍ച്ചെ ദണ്ഡേ പട്ടാന്‍ – കുറം അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ പോസ്റ്റുകള്‍ക്ക് നേരെ അഫ്ഗാന്‍ സൈന്യം വെടിവയ്പ് നടത്തുകയായിരുന്നു. 19 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്ന് അഫ്ഗാന്‍ സൈനികരും കൊല്ലപ്പെട്ടു. അഫ്ഗാനുമായുള്ള പക്തിയ അതിര്‍ത്തിയിലും ഏറ്റുമുട്ടലുണ്ടായെന്ന് പാകിസ്ഥാന്‍ പറയുന്നു.

അഫ്ഗാന്‍ സൈന്യത്തിന് നിലയുറപ്പിക്കാന്‍ ഖോസ്ത് പ്രവിശ്യയിലെ അതിര്‍ത്തി മേഖലകളില്‍ നിന്ന് ജനം ഒഴിഞ്ഞു തുടങ്ങി. ചൊവ്വാഴ്ച അഫ്ഗാനിലെ കിഴക്കന്‍ പക്തിക പ്രവിശ്യയില്‍ യുദ്ധവിമാനങ്ങളും ഡ്രോണുകളുമുപയോഗിച്ച് പാകിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു. ഭീകര സംഘടനയായ തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്റെ (ടി.ടി.പി / പാകിസ്ഥാനി താലിബാന്‍) ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

Signature-ad

പാകിസ്ഥാന്‍ തങ്ങളുടെ മണ്ണില്‍ നടത്തിയ ആക്രമണത്തിന് ഉചിതമായ തിരിച്ചടി നല്‍കുമെന്ന് അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. കൊല്ലപ്പെട്ടവര്‍ സാധാരണക്കാരാണോ തീവ്രവാദികളാണോ എന്ന് അഫ്ഗാന്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ എല്ലാവരും പാകിസ്ഥാനില്‍ നിന്ന് കുടിയേറിയ അഭയാര്‍ത്ഥികളാണെന്നാണ് താലിബാന്‍ പറയുന്നത്.

Back to top button
error: