CrimeNEWS

കാട്ടാക്കടയില്‍ ഉറങ്ങിക്കിടന്ന യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു; കൊലപാതക ശ്രമത്തിന് പിന്നാലെ പ്രതി ജീവനൊടുക്കി

തിരുവനന്തപുരം: കാട്ടാക്കടയില്‍ യുവാവിനെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം പ്രതി ജീവനൊടുക്കി. കാട്ടാക്കട അരുവിക്കുഴിയില്‍ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു യുവാവിനെയാണ് പ്രതി ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചത്.

അരുവിക്കുഴി നെടുമണ്‍ തറട്ട വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പ്രവീണിനെയാണ് അയല്‍വാസിയും ബന്ധവുമായ അരുവിക്കുഴി നെടുമണ്‍തറട്ട അനില്‍കുമാര്‍ ആക്രമിച്ചത്. തലയില്‍ ഗുരുതര പരിക്കേറ്റ പ്രവീണിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രവീണിനെ ആക്രമിച്ച അനില്‍കുമാറിനെ ഇന്ന് രാവിലെ സ്വന്തം വീട്ടിലെ ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

Back to top button
error: