മലയാള സിനിമയെ ലോകസിനിമയുടെ നെറുകയിലെത്തിച്ച പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. താരത്തെ പോലെ തന്നെ താരത്തിന്റെ കുടുംബത്തെയും പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. മകന് പ്രണവ് മോഹന്‍ലാല്‍ അഭിനയത്തോടാണ് താല്പ്പര്യമെങ്കില് മകള്‍ വിസ്മയക്ക് അതിനോട് ഒന്നും അല്ല താല്പര്യം എന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തയില്‍ നിന്നും മനസ്സിലാവുന്നത്.. അധികം ആരോടും സംസാരിക്കാതെ വായനയുടെയും സ്വപ്നങ്ങളുടെയും ലോകത്താണ് വിസ്മയ മോഹന്‍ലാല്‍.
ഇപ്പോഴിതാ വിസ്മയയുടെ പുസ്തകമാണ് സോഷ്യല്‍ മീഡിയകളില്‍ താരം. ഈ വാലന്റ്റൈന്സ് ഡേയ്ക്ക് പുറത്തിറങ്ങാന്‍ ഇരിക്കുകയാണ് വിസ്മയ എഴുതിയ ഗ്രയന്സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്.. അച്ഛന് മോഹന്‍ലാല്‍ തന്നെയാണ് ഈ വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.. പുസ്തകം ഇറക്കുന്നത് രാജ്യേന്ദ്രപ്രസാധകരായ പെന്ഗ്വിന് ആണ്. മാനുഷിക വികാരനദിയിലൂടെ ഉള്ള യാത്ര എന്നാണ് പെന്ഗിന് ഈ പുസ്തകത്തെ കുറിച്ച് പറയുന്നത്. 399 രൂപയാണ് പുസ്തകത്തിന്റെ വില.
മകന് പ്രണവ് മോഹന്‍ലാല്‍ ആണ് അനുജത്തി വിസ്മയയിലെ ഈ എഴുത്തുകാരിയെ കണ്ടെത്തിയത്. വിസ്മയയുടെ നോട്ട് പുസ്തകത്തിലെ കുറിപ്പുകള്‍ വായിക്കാനിടയായ ചേട്ടന് പ്രണവാണ് അതിലൊരു എഴുത്തുകാരി ഉണ്ടെന്ന് പറയുന്നതും പുസ്തകമാക്കാന്‍ പറഞ്ഞതും. രണ്ടോ മൂന്നോ വര്‍ഷം മുമ്പാണ് വിസ്മയ കുറിപ്പ് തുടങ്ങിയത്. കവിതകള്‍ കുറിപ്പുകള്‍ ജീവിതാനുഭവങ്ങള്‍ ചിത്രങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്നതായിരുന്നു ഈ പുസ്തകം. ഇപ്പോഴിതാ ഈ എഴുത്തുകള്‍ ജീവനുള്ള പുസ്തകമായി മാറുന്നു.
അച്ഛന് മോഹന്‍ലാലിനും ഇതൊരു വിസ്മയമായി കാണും. കാരണം മകള്‍ എഴുതുമെന്നും അത് പുസ്തകമായി വരുമെന്നും ലാല്‍ പോലും കരുതിയിട്ടില്ല. അതേസമയം താന്‍ ശരീരഭാരം കുറച്ച് അതിനെക്കുറിച്ച് വിസ്മയ എഴുതിയ ചെറിയ കുറിപ്പ് അടുത്തകാലത്ത് ശ്രദ്ധേയമായിരുന്നു. നിന്ന് കിതച്ചിരുന്ന കുട്ടിക്കാലത്തെയെല്ലാം അതില്‍ ഓര്മിപ്പിക്കുന്നുണ്ടായിരുന്നു. ഇത്തരം കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകവും.