പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ. പമ്പയില്‍ നിന്ന് കെട്ട് നിറച്ചാണ് ചാണ്ടി ഉമ്മന്‍ മല ചവിട്ടിയത്. അയ്യന്റെ സന്നിധിയിലെത്തിയ ശേഷം മാളികപ്പുറത്തും ദര്‍ശനം നടത്തി. തുടര്‍ച്ചയായ രണ്ടാം തവണയാണ് ചാണ്ടി ഉമ്മന്‍ ശബരിമലയിലെത്തുന്നത്.
കഴിഞ്ഞ തവണയും അയ്യന്റെ സന്നിധിയിലെത്തിയിരുന്നു. വയനാട് ഡിസിസി ജനറല്‍ സെക്രട്ടറി രാജേഷ് കുമാര്‍, ആലപ്പുഴ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഗംഗാശങ്കര്‍ എന്നിവര്‍ക്ക് ഒപ്പം ശനിയാഴ്ച രാത്രി 8ന് ആണ് ചാണ്ടി ഉമ്മന്‍ സന്നിധാനത്ത് എത്തിയത്.