KeralaNEWS

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മരത്തിലിടിച്ചു, 12 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: ആര്യനാട് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. കൈരളി വിദ്യാഭവന്‍ സ്‌കൂളിലെ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.

വാഹനം തിരിയാനുള്ള ശ്രമത്തിനിടയില്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. വൈകിട്ട് 4.30ഓടെയാണ് അപകടം ഉണ്ടായത്. സ്‌കൂളില്‍ നിന്ന് വീടുകളിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അപകടം.

Signature-ad

ആര്യനാട് കടുവാക്കുഴിയില്‍ മുസ്ലീം പള്ളിക്ക് സമീപമുള്ള ഒരു മരത്തില്‍ ബസ് ഇടിച്ച് നില്‍ക്കുകയായിരുന്നു. വിദ്യാര്‍ഥികളുടെ പരിക്ക് ഗുരുതരമല്ല. ഇവരെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊന്നാനിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇടയിലേയ്ക്ക് കാര്‍ ഇടിച്ചു കയറി; മൂന്ന് കുട്ടികള്‍ക്ക് പരിക്ക്

Back to top button
error: