IndiaNEWS

ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടം! മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞാ ചടങ്ങിനിടെ 12 ലക്ഷത്തിന്റെ സാധനങ്ങള്‍ മോഷ്ടിച്ചു

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്ത്രമന്ത്രി അമിത് ഷായും ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സിനിമവ്യവസായ രംഗത്തെ പ്രമുഖരുമുള്‍പ്പെടെ ഒട്ടേറെ വിഐപികള്‍ പങ്കെടുത്ത മഹാരാഷ്ട്ര സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വ്യാപക മോഷണം നടന്നതായി റിപ്പോര്‍ട്ട്. ആസാദ് മൈതാനത്ത് അതീവസുരക്ഷയില്‍ നടന്ന ചടങ്ങിനിടെ മൊബൈല്‍ ഫോണുകള്‍, സ്വര്‍ണം, വാച്ചുകള്‍, പഴ്‌സ് എന്നിവയുള്‍പ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയതായി പൊലീസ് അറിയിച്ചു.

വ്യാഴാഴ്ചയായിരുന്നു സത്യപ്രതിജ്ഞ. നാലായിരത്തോളം പൊലീസുകാരെയാണ് സുരക്ഷാ ഉദ്യോഗസ്ഥരായി നിയമിച്ചിരുന്നത്. രണ്ടാം നമ്പര്‍ ഗേറ്റിലൂടെ ആളുകള്‍ പുറത്തിറങ്ങുന്നതിനിടെയായിരുന്നു മോഷണം നടന്നതെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ആരെയും പിടികൂടാനായിട്ടില്ല.

Signature-ad

അതേസമയം, അടുത്തിഴട ബോള്‍ഗാട്ടി പാലസില്‍ നടന്ന ഡിജെ അലന്‍ വാക്കറുടെ സംഗീത പരിപാടിക്കിടെ 35 മൊബൈല്‍ ഫോണുകള്‍ മോഷണം പോയിരുന്നു. 21 ഐ ഫോണുകള്‍ ഉള്‍പ്പെടെ 35 സ്മാര്‍ട്ട് ഫോണുകള്‍ നഷ്ടമായെന്നാണ് മുളവുകാട് പൊലീസിന് പരാതി ലഭിച്ചത്.
പരിപാടിക്കായി മന:പൂര്‍വം തിക്കും തിരക്കുമുണ്ടാക്കിയാണ് മോഷണം നടന്നത്.

Back to top button
error: