KeralaNEWS

പ്രിയങ്കയ്ക്ക് വയനാട്ടിലൊരു വീട് വേണം; ഈ സൗകര്യങ്ങള്‍ നിര്‍ബന്ധം

വയനാട്: മണ്ഡലത്തില്‍ വീടും ഓഫീസും ഒരുക്കാനുള്ള നീക്കവുമായി നിയുക്ത എംപി പ്രിയങ്ക ഗാന്ധി. ജില്ലയിലെ മുതിര്‍ന്ന നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നാണ് വിവരം. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ സോണിയ ഗാന്ധിയുടെ വസതിയിലും ഓഫീസിലുമുള്ള സൗകര്യങ്ങളാണ് പ്രിയങ്ക ലക്ഷ്യമിടുന്നതെന്ന് ഒരു മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

കോണ്‍ഫറന്‍സ് റൂം, ജനങ്ങളോട് സംസാരിക്കാനുള്ള ഓഫീസ്, ഔദ്യോഗിക പാര്‍ട്ടി യോഗങ്ങള്‍ ചേരാനുള്ള സംവിധാനം എന്നിവയൊക്കെ ഓഫീസില്‍ വേണമെന്ന് പ്രിയങ്കയ്ക്കുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റും എത്തിയപ്പോള്‍ റിസോര്‍ട്ടിലൊക്കെയായിരുന്നു പ്രിയങ്ക താമസിച്ചിരുന്നത്.

Signature-ad

രാഹുല്‍ ഗാന്ധി എംപിയായിരുന്ന സമയത്ത് റിസോര്‍ട്ടിലും പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിലൊക്കെയായിരുന്നു താമസിച്ചിരുന്നത്. രാഹുലുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രിയങ്കയ്ക്ക് ദേശീയ രാഷ്ട്രീയത്തില്‍ ചുമതലകള്‍ കുറവാണ്. കൂടുതല്‍ സമയം മണ്ഡലത്തിലുണ്ടായേക്കും. അതിനാലാണ് വീട് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: