CrimeNEWS

ട്രെയിന്‍ സീറ്റിനെച്ചൊല്ലി തര്‍ക്കം; യാത്രക്കാരനെ കുത്തിക്കൊന്ന 16 കാരന്‍ അറസ്റ്റില്‍

മുംബൈ: ലോക്കല്‍ ട്രെയിനില്‍ സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യാത്രക്കാരനെ കുത്തിക്കൊന്ന 16 കാരന്‍ അറസ്റ്റില്‍. മുംബൈയിലെ ഖാട്ട്‌കോപാര്‍ റെയില്‍വേ സ്റ്റേഷനില്‍ നവംബര്‍ 15നാണ് സംഭവം നടന്നത്. സംഭവത്തിലുള്‍പ്പെട്ട 16 കാരനെയും ഇയാളുടെ മൂത്ത സഹോദരനെയും പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു.അങ്കുശ് ഭഗവാന്‍ ഭാലേറാവു എന്നയാത്രക്കാരനാണ് കുത്തേറ്റ് മരിച്ചതെന്ന് കുര്‍ല റെയില്‍വേ പൊലീസ് അറിയിച്ചു.

ഛത്രപതി ശിവജി ടെര്‍മിനസില്‍ നിന്ന് നവംബര്‍ 14ന് ട്രെയിന്‍ കയറിയ അങ്കുശും 16 കാരനും തമ്മില്‍ സീറ്റിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും അങ്കുശ് 16 കാരനെ തല്ലുകയും ചെയ്തു. പിറ്റേന്ന് അതേ ട്രെയിനില്‍ ഖാട്ട്‌കോപാര്‍ റെയില്‍വേ സ്റ്റേഷനിലെ 4-ാം നമ്പര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ അങ്കുശിനെ 16കാരന്‍ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. അക്രമണത്തില്‍ സാരമായി പരിക്കേറ്റ അങ്കുശിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെത്തുടര്‍ന്നാണ് 16കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Signature-ad

തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് ഇയാളുടെ സഹോദരനെ അറസ്റ്റ് ചെയ്തത്.ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കൊലപാതകത്തിനുപയോഗിച്ച കത്തി വീടിന്റെ മേല്‍ക്കൂരയില്‍ ഒളിപ്പിച്ചെന്നും തിരിച്ചറിയാതിരിക്കാനായി മുടിവെട്ടിയെന്നും 16കാരന്‍ പൊലീസിനോട് പറഞ്ഞു. പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

Back to top button
error: