CrimeNEWS

വീട്ടുജോലിക്കാരിയുടെ മകളെ വിവസ്ത്രയാക്കി വീഡിയോ ചിത്രീകരിച്ചു: പ്രജ്വലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ബംഗളൂരു: ലൈംഗിക പീഡന കേസ് നേരിടുന്ന ജനതാദള്‍ (എസ്) മുന്‍ എംപി പ്രജ്വല്‍ രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രജ്വല്‍ പീഡനത്തിന് ഇരയാക്കിയ വീട്ടുജോലിക്കാരിയുടെ മകളെ വിവസ്ത്രയാക്കിയ ശേഷം വിഡിയോ കോള്‍ ചിത്രീകരിച്ചെന്ന നാലാമത്തെ കേസിലെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് എം.നാഗപ്രസന്ന തള്ളിയത്.

പ്രജ്വലിനെതിരെ ആദ്യം പരാതി നല്‍കിയ 48 വയസ്സുകാരിയുടെ മകളാണ് ഈ കേസിലെ പരാതിക്കാരി. നാലഞ്ചു വര്‍ഷം മുന്‍പ് തന്റെ അമ്മയെ പീഡിപ്പിച്ച പ്രജ്വല്‍ ഇതിന്റെ വീഡിയോ ചിത്രീകരിച്ച ശേഷം തന്നെ വീഡിയോ കോളില്‍ വിളിച്ചു ഭീഷണിപ്പെടുത്തി നഗ്‌നയാക്കിയെന്ന് യുവതി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മൊഴി നല്‍കിയിരുന്നു. 202021 വര്‍ഷങ്ങളില്‍ പലതവണ ഇത്തരം നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും അമ്മയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വിളിച്ച ശേഷമാണ് ഇങ്ങനെ ചെയ്തിരുന്നതെന്നും യുവതി വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലുള്ള കേസാണിത്.

Signature-ad

പ്രജ്വല്‍ സ്വയം ചിത്രീകരിച്ച ദൃശ്യങ്ങളില്‍ വീട്ടുജോലിക്കാരെ കൂടാതെ വിദ്യാര്‍ഥിനികളും, മഹിളാ ജനതാദള്‍ പ്രവര്‍ത്തകരും പ്രഫഷനലുകളും ഒരു പൊലീസ് ഓഫിസറും വരെ ഉള്‍പ്പെട്ടിട്ടുണ്ട്. മേയ് 31ന് പൊലീസ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്ത പ്രജ്വല്‍ നിലവില്‍ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവിലാണ്.

Back to top button
error: