CrimeNEWS

കൃഷി നശിപ്പിച്ചത് ചോദ്യം ചെയ്തു; ആദിവാസി യുവതിയെ മര്‍ദിച്ചശേഷം മനുഷ്യവിസര്‍ജ്യം തീറ്റിച്ചു

ഭുവനേശ്വര്‍: ഒഡിഷയില്‍ 20-കാരിയായ ആദിവാസി യുവതിയെ മര്‍ദിച്ചശേഷം മനുഷ്യവിസര്‍ജ്യം തീറ്റിച്ചെന്ന് പരാതി. ബൊലാന്‍ഗീര്‍ ജില്ലയിലെ ഭംഗമുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജുരാബന്ദ ഗ്രാമത്തില്‍ നവംബര്‍ 16-നാണ് സംഭവം.

ആദിവാസി വിഭാഗക്കാരനല്ലാത്ത പ്രതി, യുവതിയുടെ കൃഷിയിടത്തിലൂടെ ട്രാക്ടര്‍ ഓടിച്ച് വിളകള്‍ നശിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച യുവതിയെ മര്‍ദിക്കുകയും നിര്‍ബന്ധിച്ച് മനുഷ്യവിസര്‍ജ്യം തീറ്റിക്കുകയുമായിരുന്നു എന്നാണ് എഫ്ഐആറില്‍ പറയുന്നത്. യുവതിയെ രക്ഷിക്കാന്‍ പോയ ബന്ധുവിനേയും ആക്രമിച്ചെന്നാണ് ആരോപണം.

Signature-ad

കുറ്റവാളിക്കെതിരേ പോലീസ് യാതൊരു നടപടിയും സ്വീകരിക്കാത്തത് ആദിവാസികളുടെ പ്രതിഷേധത്തിന് ഇടയാക്കിയെന്ന് ബി.ജെ.ഡി എം.പി നിരഞ്ജന്‍ ബിസി പറഞ്ഞു. ഭംഗമുണ്ടയില്‍ ക്രമസമാധാനനില തകര്‍ന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ആയിരിക്കും ഉത്തരവാദിയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അതേസമയം, പ്രതി ഒളിവിലാണെന്ന് എസ്.പി. ഗിലാരി ഋഷികേഷ് ധ്യാന്‍ദിയോ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു. രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചതായും പ്രതിയെ പിടികൂടാന്‍ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: