KeralaNEWS

പാലക്കാട്ട് ഇരട്ടവോട്ടില്‍ പരിശോധന; ബിഎല്‍ഒമാരോട് കലക്ടര്‍ വിശദീകരണം തേടി

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ രണ്ടായിരത്തിലേറ ഇരട്ടവോട്ടുകളെന്ന പരാതിയില്‍ ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാരോട് കലക്ടര്‍ ഡോ.എസ്.ചിത്ര വിശദീകരണം തേടി. ഉച്ചയ്ക്കു ശേഷം തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗം ചേരും. വ്യാജമായി വോട്ടുകള്‍ ചേര്‍ത്തെന്ന് കണ്ടെത്തിയ മേഖലയില്‍ അന്വേഷണം നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തഹസില്‍ദാര്‍ക്കും റിട്ടേണിങ് ഓഫിസര്‍മാര്‍ക്കും തിരഞ്ഞെടുപ്പ് ചുമതലയുള്ള ഡപ്യൂട്ടി കലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരമാണ് നടപടി.

പാലക്കാട് മണ്ഡലത്തില്‍ പുതുതായി വോട്ട് ചേര്‍ത്തിരിക്കുന്നവരില്‍ പലരും മറ്റിടങ്ങളില്‍ വോട്ടുള്ളവരാണ്. വോട്ടു മാറിയ കാര്യം പലരും അറിഞ്ഞിട്ടുമില്ല എന്നതാണ് വസ്തുത. എങ്ങനെ തങ്ങളുടെ വോട്ട് പാലക്കാട്ടേക്ക് മാറിയെന്ന് അറിയില്ലെന്നും പ്രദേശത്ത് നിരവധി പേര്‍ ഇതേ രീതിയില്‍ പരാതി ഉന്നയിച്ചിട്ടുണ്ടെന്നുമാണ് പലരും പറയുന്നത്. കേരളത്തിനു പുറത്ത് സ്ഥിരതാമസമാക്കിയവുടെ വോട്ടുകള്‍ പോലും പാലക്കാട് മണ്ഡലത്തില്‍ പുതുതായി ചേര്‍ത്തിട്ടുണ്ട്.

Signature-ad

എല്‍ഡിഎഫ് സ്ഥാനാര്‍ഥി സരിന്‍ മൂന്നു മാസം മുന്‍പ് മാത്രമാണ് പാലക്കാട് വോട്ട് ചേര്‍ത്തതെന്നാണ് യുഡിഎഫ് ആരോപണം. ബിജെപി ജില്ലാ അധ്യക്ഷന്‍, സംസ്ഥാന ഉപാധ്യക്ഷന്‍ എന്നിവരും ആരോപണ നിഴലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: