CrimeNEWS

സൗദിയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപമുള്ള ഉനൈസയിലാണ് സംഭവം. കൊല്ലം കടയ്ക്കല്‍ സ്വദേശിയായ ചിതറ ഭജനമഠം പത്മവിലാസത്തില്‍ ശരത്(40), ഭാര്യ കൊല്ലം സ്വദേശി പ്രീതി(32) എന്നിവരാണ് മരിച്ചത്.

ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് സ്പോണ്‍സര്‍ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. കിട്ടാതെ ആയതോടെ അന്വേഷിച്ച് ഫ്ളാറ്റിലെത്തി. പൂട്ടിയ നിലയിലുള്ള വാതിലുകള്‍ പൊലീസ് സഹായത്തോടെ തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. മൃതദേഹങ്ങള്‍ ബുറൈദ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണ കാരണങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല. ദീര്‍ഘകാലമായി ഉനൈസയില്‍ ഇലക്ട്രിക്, പ്ലമ്പിങ് ജോലി ചെയ്തിരുന്ന ശരത് നാലു വര്‍ഷം മുമ്പാണ് പ്രീതിയെ വിവാഹം കഴിച്ചത്. രണ്ട് മാസം മുമ്പാണ് സൗദിയിലേക്ക് പ്രീതിയെ കൂടെ കൂട്ടിയത്.

Signature-ad

 

 

Back to top button
error: