KeralaNEWS

സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര പെര്‍മിറ്റ് നല്‍കാം; 140 കിലോമീറ്റര്‍ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം പെര്‍മിറ്റ് അനുവദിക്കേണ്ടന്ന വ്യവസ്ഥ റദ്ദാക്കി ഹൈക്കോടതി. മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമിലെ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്. സ്വകാര്യ ബസ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. സ്‌കീം നിയമപരമല്ലെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം സര്‍വീസ് ദൂരം അനുവദിക്കാത്തവിധം ഗതാഗതവകുപ്പ് ഉത്തരവിട്ടിരുന്നു. ഇത് ചോദ്യംചെയ്ത് നേരത്തേ ബസ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിന് പിന്നാലെ താത്കാലിക പെര്‍മിറ്റ് നിലനിര്‍ത്താന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.

Back to top button
error: