CrimeNEWS

മാവേലി എക്‌സ്പ്രസില്‍ നഴ്സിങ് വിദ്യാര്‍ഥിനിക്ക് പീഡനം; ചാടി കാലൊടിഞ്ഞ പ്രതി ആശുപത്രിയില്‍നിന്ന് പിടിയില്‍

കണ്ണൂര്‍: തിരുവനന്തപുരം-മംഗളൂരു മാവേലി എക്‌സ്പ്രസില്‍ കോട്ടയം സ്വദേശിയായ നഴ്സിങ് വിദ്യാര്‍ഥിനിക്ക് പീഡനം. തര്‍ക്കത്തിനിടെ ട്രെയിനില്‍നിന്ന് ചാടി കാലൊടിഞ്ഞ പ്രതി ആസ്പത്രിയില്‍ പിടിയില്‍. കണ്ണൂര്‍ മൊകേരി മുതിയങ്ങ കുടുവന്‍പറമ്പത്ത് ധര്‍മരാജന്‍ (53) ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്തുനിന്ന് വ്യാഴാഴ്ച പുറപ്പെട്ട മാവേലി എക്‌സ്പ്രസിന്റെ (16604) ജനറല്‍ കോച്ചില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

യുവതി ചോദ്യംചെയ്തപ്പോഴുണ്ടായ തര്‍ക്കത്തിനിടെ ധര്‍മരാജന്‍ അപായച്ചങ്ങല വലിച്ച് ട്രെയിനില്‍നിന്ന് ചാടുകയായിരുന്നു. ഇരുകാലുകള്‍ക്കും പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അറസ്റ്റ്. തര്‍ക്കത്തിനിടെ യുവതിയെടുത്ത ഫോട്ടോയാണ് പ്രതിയെ പിടിക്കാന്‍ സഹായിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Signature-ad

തലശ്ശേരിക്കും കണ്ണൂരിനും ഇടയില്‍ വെച്ചാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. ചോദ്യംചെയ്ത പെണ്‍കുട്ടിയെ അയാള്‍ അസഭ്യം പറഞ്ഞു. തര്‍ക്കം മുറുകിയപ്പോള്‍ എടക്കാടിന് സമീപം ധര്‍മരാജന്‍ ചങ്ങല വലിച്ച് ചാടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് അവിടെനിന്ന് കാറില്‍ കതിരൂരിലെത്തിയ ഇയാള്‍ പിന്നീട് വടകരയിലൊരു ആശുപത്രിയില്‍ ചികിത്സതേടി. അവിടെ നിന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്.

Back to top button
error: