CrimeNEWS

16കാരിയുടെ ദുരൂഹമരണം: ശരീരത്തില്‍ സിഗരറ്റിന്റെ പൊള്ളലും ചതവുകളും; വീട്ടുടമയും ഭാര്യയും അറസ്റ്റില്‍

ചെന്നൈ: നീലങ്കരയില്‍ വീട്ടുജോലി ചെയ്തിരുന്ന 16 വയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വീട്ടുടമയും ഭാര്യയും പിടിയിലായി. മേത്ത നഗര്‍, സദാശിവം മേത്ത സ്ട്രീറ്റിലെ അപ്പാര്‍ട്‌മെന്റിലെ ശുചിമുറിയിലാണു ശരീരമാസകലം പരുക്കുകളോടെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ദീപാവലി ദിനത്തില്‍ കുളിക്കാന്‍ പോയ പെണ്‍കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ലെന്നും കുളിമുറിയുടെ വാതില്‍ തുറന്നപ്പോള്‍ അബോധാവസ്ഥയിലായിരുന്നെന്നും ഇവര്‍ പൊലീസിനോടു പറഞ്ഞു.

എന്നാല്‍, പൊലീസിലെത്തി പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ സിഗരറ്റിന്റെ പൊള്ളലും ചതവുകളും കണ്ടെത്തി. തുടര്‍ന്നു നവാസിനെയും ഭാര്യ നാസിയയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദീപാവലി ദിനത്തില്‍ വീട്ടുജോലികള്‍ കൃത്യമായി ചെയ്തില്ലെന്ന് പറഞ്ഞ് നവാസും ഭാര്യയും പെണ്‍കുട്ടിയെ മര്‍ദിച്ചതായി പൊലീസ് പറയുന്നു.

Signature-ad

തുടര്‍ന്ന് ഇവരുടെ സുഹൃത്തായ ലോകേഷും പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചു. പെണ്‍കുട്ടി അബോധാവസ്ഥയിലായതോടെ 3 പേരും ചേര്‍ന്നു മൃതദേഹം കുളിമുറിയില്‍ തള്ളുകയായിരുന്നു. ഒളിവില്‍ പോയ ലോകേഷിനായി തിരച്ചില്‍ തുടരുകയാണ്.

Back to top button
error: