Social MediaTRENDING

പാചകം ചെയ്യരുത്, ആണ്‍സുഹൃത്തുക്കള്‍ പാടില്ല; കോടീശ്വരന്‍ ഭര്‍ത്താവിന്റെ നിയമങ്ങള്‍ പങ്കുവെച്ച് ഭാര്യ

ഭാര്യയ്ക്ക് ബിക്കിനി ധരിക്കാനുള്ള സ്വകാര്യതയ്ക്ക് വേണ്ടി സ്വന്തമൊയാരു ദ്വീപ് തന്നെ വിലയ്ക്ക് വാങ്ങിയ കോടീശ്വരനെ ഓര്‍മയില്ലേ? ദുബായിയിലെ ബിസിനസ്സുകാരനായ ജമാല്‍ അല്‍ നാദക്ക് ആണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ കൂടിയായ ഭാര്യ സൂദിക്ക് വേണ്ടി ദ്വീപ് സ്വന്തമാക്കിയത്.

കോടീശ്വരനായ ഭര്‍ത്താവിനൊപ്പമുള്ള ആഡംബരജീവിതത്തിന്റെ വിവരങ്ങള്‍ സൂദി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കാറുമുണ്ട്. ഇപ്പോള്‍ ഇതാ സൂദി പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഭര്‍ത്താവ് തനിക്കേര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ കുറിച്ചാണ് സൂദിയുടെ പുതിയ പോസ്റ്റ്.

Signature-ad

ഭര്‍ത്താവിന്റെ നിര്‍ദേശങ്ങള്‍ പ്രകാരം സൂദി പിന്തുടരേണ്ട കാര്യങ്ങള്‍ ഇവയെല്ലാമാണ്. ഷൂസും ബാഗും എല്ലായ്പ്പോഴും മാച്ചിങ് ആയിരിക്കണം. മാച്ച് അല്ലാത്തവ ധരിക്കാന്‍ അനുവാദമില്ല. എല്ലാ ചെലവുകളും ഭര്‍ത്താവ് കൈകാര്യം ചെയ്യുന്നതിനാല്‍ സൂദിക്ക് ജോലി ചെയ്യാന്‍ അനുവാദമില്ല. സൂദി ഒരിക്കലും ഭക്ഷണം പാകം ചെയ്യേണ്ട, എല്ലാദിവസവും പുറത്തുനിന്ന് ഭക്ഷണം കഴിക്കും.

സൂദി എല്ലാദിവസും മുടിയും മേക്കപ്പും പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റുകളെ ഉപയോഗിച്ച് മനോഹരമാക്കണം. കൂടാതെ ആണ്‍സുഹൃത്തുക്കള്‍ പാടില്ലെന്നും ഭര്‍ത്താവിന്റെ നിര്‍ദേശമുണ്ട്. നിങ്ങള്‍ക്ക് എന്നെ സൂദിറെല്ല എന്ന് വിളിക്കാം. കാരണം ഞാന്‍ അദ്ദേഹത്തിന്റെ റാണിയാണ് എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് സൂദി കുറിച്ചത്.

മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് സൂദി ഈ വീഡിയോ പോസ്റ്റ് ചെയ്തത്. 36 ലക്ഷം പേര്‍ ഇതുവരെ വീഡിയോ കണ്ടു. വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ കമന്റുകളുമായും വന്നിട്ടുണ്ട്. നിങ്ങളൊരു സ്വര്‍ണക്കൂട്ടിലാണ്, സ്വാതന്ത്ര്യമില്ലെങ്കില്‍ പണവും സമ്പത്തും എന്തിന് തുടങ്ങി പ്രതികൂലിച്ച് നിരവധി കമന്റുകളുണ്ട്. എല്ലാ സ്ത്രീകളും സ്വപ്നം കാണുന്ന ജീവിതം എന്നാണ് മറ്റ് ചിലരുടെ കമന്റ്.

മൂന്ന് വര്‍ഷം മുമ്പാണ് യുകെയില്‍ നിന്നുള്ള സൂദിയും ദുബായിലെ ബിസിനസ്സുകാരനായ ജമാല്‍ അല്‍ നാദക്കും വിവാഹിതരായത്. ദുബായിലെ വിദ്യാഭ്യാസകാലത്താണ് ഇരുവരും കണ്ടുമുട്ടിയത്. ഒരു സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയാണ് സൂദി. സമ്മാനമായി ഒരു മില്യണ്‍ ഡോളര്‍ (എട്ടുകോടിയിലേറെ രൂപ) വിലമതിക്കുന്ന വജ്രമോതിരവും രണ്ട് മില്യണ്‍ ഡോളര്‍ (ഏകദേശം 16 കോടിയിലേറെ രൂപ) വിലവരുന്ന ആര്‍ട്ട് വര്‍ക്കും ജമാല്‍ സമ്മാനിച്ചതിന്റെ വിവരം സൂദി നേരത്തെ പങ്കുവെച്ചിരുന്നു. ഭാര്യയുടെ ബീച്ച് വെക്കേഷന് സൗകര്യമൊരുക്കാന്‍ ദ്വീപ് തന്നെ വിലയ്ക്ക് വാങ്ങിയതിലൂടെയാണ് അടുത്തിടെ ഇരുവരും വാര്‍ത്തകളില്‍ നിറഞ്ഞത്. ആഡംബര ജീവിതത്തിന്റെ നിരവധി വീഡിയോകള്‍ സൂദി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: