KeralaNEWS

അക്ഷരത്തെറ്റില്‍ കുടുങ്ങി പൊലീസ്; ഭാഷാദിനത്തില്‍ വിതരണം ചെയ്ത മെഡലുകളില്‍ വ്യാപക പിഴവ്

തിരുവനന്തപുരം: ഭാഷാദിനത്തില്‍ വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളില്‍ വ്യാപക അക്ഷരത്തെറ്റെന്ന് പരാതി. ‘കേരളാ മുഖ്യമന്ത്ര യുടെ പോല സ് മെഡന്‍’ എന്നാണ് മെഡലില്‍ എഴുതിയിരിക്കുന്നത്. വിഷയം അടിയന്തരമായി പരിഹരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഉത്തരവിട്ടിട്ടുണ്ട്.

കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായാണു കഴിഞ്ഞ ദിവസം 264 പൊലീസുകാര്‍ക്ക് മെഡല്‍ വിതരണം ചെയ്തത്. ഇതില്‍ നിരവധി പേര്‍ക്ക് ലഭിച്ച മെഡലുകളിലാണു അക്ഷരത്തെറ്റുള്ളത്. പകരം മെഡലുകള്‍ നല്‍കാന്‍ ടെന്‍ഡര്‍ എടുത്ത സ്ഥാപനത്തിന് ഡിജിപി നിര്‍ദേശം നല്‍കി.

Signature-ad

അടിയന്തരമായി പുതിയ മെഡലുകള്‍ വിതരണം ചെയ്യണമെന്നാണ് നിര്‍ദേശം. അക്ഷരത്തെറ്റുള്ള മെഡലുകള്‍ ഉടന്‍ തിരികെവാങ്ങും.

 

Back to top button
error: