CrimeNEWS

കള്ളനോട്ട് കേസില്‍ ജാമ്യത്തിലിറങ്ങി; സസ്‌പെന്‍ഷനിലായ അധ്യാ’പഹയന്‍’ വീണ്ടും കള്ളനോട്ടുമായി പിടിയില്‍

കോഴിക്കോട്: കള്ളനോട്ട് കേസില്‍ ജാമ്യത്തിലിറങ്ങിയ, സസ്‌പെന്‍ഷനിലായ അധ്യാപകന്‍ വീണ്ടും കള്ളനോട്ടുമായി പിടിയില്‍. ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാം (36) ആണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ മലപ്പുറത്തുള്ള വീട്ടില്‍ വച്ചാണ് കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 17.38 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി.

നരിക്കുനിയിലെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തില്‍ കള്ളനോട്ട് നല്‍കിയ സംഭവത്തില്‍ ഹിഷാം പിടിയിലായിരുന്നു. ഇതിനു പിന്നാലെ യുപി സ്‌കൂള്‍ അധ്യാപകനായ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒരു മാസം മുമ്പാണ് ഹിഷാം ജാമ്യത്തിലിറങ്ങിയത്. വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

Back to top button
error: