KeralaNEWS

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെ; മേയ് മൂന്നാം വാരത്തിനുള്ളില്‍ ഫലപ്രഖ്യാപനം

തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ പൊതുപരീക്ഷകള്‍ മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെ നടക്കും. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് വാര്‍ത്താസമ്മേളനത്തില്‍ തീയതികള്‍ പ്രഖ്യാപിച്ചത്.

പത്താംക്ലാസ് മൂല്യനിര്‍ണയ ക്യാംപുകള്‍ 2025 ഏപ്രില്‍ എട്ടിന് ആരംഭിച്ച് 28-ന് അവസാനിക്കും. 2025 മേയ് മൂന്നാം വാരത്തിനുള്ളില്‍ ഫലപ്രഖ്യാപനം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പൊതുപരീക്ഷകള്‍ 2025 മാര്‍ച്ച് ആറ് മുതല്‍ 29 വരെയുള്ള ഒന്‍പത് ദിവസങ്ങളിലാണ് നിശ്ചയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

Signature-ad

2024-ല്‍ നടന്ന ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷകള്‍ നടത്തുന്നത് ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറിക്കൊപ്പം അതേ ടൈംടേബിളിലാണ്.

ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ മൂല്യനിര്‍ണയമാണ് ആദ്യം ആരംഭിക്കുന്നത്. അതിനുശേഷം രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയവും ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയവും നടക്കുമെന്നും മന്ത്രി അറിയിച്ചു.

Back to top button
error: