CrimeNEWS

ഭിന്നശേഷിക്കാരി യുവതിയെ ബലാത്സംഗം ചെയ്ത് ഗൾഫിലേയ്ക്കു മുങ്ങി, പ്രതിക്ക് പ്രതിക്ക് 15 വർഷം കഠിനതടവും പിഴയും

ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും 12,5000 രൂപ പിഴയും. തിരുവനന്തപുരം വിഴിഞ്ഞം വലിയവിളാകം വീട്ടിൽ യാഹ്യ ഖാൻ (45) എന്നയാളെയാണ് കോട്ടയം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. ജഡ്ജ് മിനി.എസ് ദാസ് ആണ് വിധി പ്രസ്താവിച്ചത്.

വീടുകളിൽ പാത്രക്കച്ചവടവുമായി നടന്നിരുന്ന ഇയാൾ 2008 ൽ പാലായിൽ വച്ച് മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. എന്നാൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ യാഹ്യ ഖാൻ വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇയാൾ തന്റെ ഭാര്യയുടെ വിലാസത്തിൽ പുതിയ പാസ്പോർട്ട് സംഘടിപ്പിച്ചാണ് വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്നത്.

Signature-ad

അന്നത്തെ പാലാ ഡിവൈഎസ്പി തോമസ് എ. ജെ യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ തിരച്ചിലിലാണ് ഇയാൾ യു.എ.ഇ യിൽ ഒളിവിൽ കഴിയുന്നതായി കണ്ടെത്തിയത്. തുടർന്ന് ഇയാൾക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കുകയും യു.എ.ഇ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് പാലാ ഡിവൈഎസ്പി സദൻ.കെ യുടെ നേതൃത്വത്തിൽ പോലീസ് സംഘം യു.എ.ഇ യിൽ എത്തുകയും ഇന്റർ പോളിന്റെ സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്ത് ഇന്ത്യയിൽ എത്തിക്കുകയുമായിരുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സണ്ണി ജോർജ് ചാത്തുകുളം, അഡ്വക്കേറ്റ് സിറിൾ തോമസ് പാറപ്പുറം എന്നിവർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: