KeralaNEWS

ഫിലിം എഡിറ്റര്‍ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍

കൊച്ചി: പ്രശസ്ത സിനിമാ എഡിറ്റര്‍ നിഷാദ് യൂസഫ് (43) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ പനമ്പള്ളിയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹരിപ്പാട് ചിങ്ങോലിയാണ് സ്വദേശം. മീഡിയവണില്‍ സീനിയര്‍ വിഷ്വല്‍ എഡിറ്ററായി ജോലി ചെയ്തിട്ടുണ്ട്.

നിരവധി മലയാള സിനിമകള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. 2022 -ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഉണ്ട, സൗദി വെള്ളക്ക , തല്ലുമാല, ഓപ്പറേഷന്‍ ജാവ, വണ്‍ , ചാവേര്‍, രാമചന്ദ്ര ബോസ്സ് & Co, ഉടല്‍ , ആളങ്കം, ആയിരത്തൊന്ന് നുണകള്‍ , അഡിയോസ് അമിഗോ , എക്‌സിറ്റ് എന്നിവയാണ് എഡിറ്റ് ചെയ്ത പ്രധാന ചിത്രങ്ങള്‍ . മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കങ്കുവ , നസ്‌ലന്റെ ആലപ്പുഴ ജിംഖാന , തരുണ്‍ മൂര്‍ത്തി-മോഹന്‍ലാല്‍ സിനിമ എന്നിവയാണ് റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Back to top button
error: