CrimeNEWS

വ്‌ളോഗര്‍മാരായ ദമ്പതികളുടെ മരണം; ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി എന്ന് സൂചന

തിരുവനന്തപുരം: പാറശ്ശാലയില്‍ വ്‌ളോഗര്‍മാരായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്ന് സൂചന. മരിച്ച പ്രിയലതയുടെ ശരീരത്തില്‍ ബലംപ്രയോഗം നടന്നതിന്റെ പാടുകള്‍ കണ്ടെത്തിയതായി പൊലീസ്.

പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെല്‍വ്വരാജ്, പ്രിയലത എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിക്കുള്ളില്‍ നിന്നും കണ്ടെത്തിയത്. വിടപറയുകയാണെന്‍ ജന്മം എന്ന പാട്ടിനൊപ്പം അവസാന വീഡിയോ പോസ്റ്റ് ചെയ്തശേഷമാണ് ദമ്പതികള്‍ ജീവനൊടുക്കിയത്. സെല്ലു ഫാമിലി എന്ന യൂട്യൂബ് ചാനലിലാണ് അവസാനമായി വീഡിയോ പോസ്റ്റു ചെയ്തത്.

Signature-ad

ഭര്‍ത്താവിനെ തൂങ്ങിയ നിലയിലും ഭാര്യയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. അതേസമയം ശെല്‍വരാജിന്റെ മൃതദേഹത്തില്‍ നിന്നും അസ്വഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ജീവനൊടുക്കിയതിന്റെ കാരണം ഇനിയും വ്യക്തമല്ല. സാമ്പത്തിക ബാധ്യത ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞിരുന്നു.

Back to top button
error: