ആലപ്പുഴ: വീയപുരം പുതുവല്‍ ദേവസ്വം തുരുത്ത് പാടശേഖരത്തില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റു കര്‍ഷകന്‍ മരിച്ചു. എടത്വാ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് സ്വദേശി കഞ്ചിക്കല്‍ ബെന്നി ജോസഫ് (60) ആണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരത്തെ കാറ്റിലും മഴയിലുമാണ് ലൈന്‍ പൊട്ടിവീണത്. വിവരം എടത്വാ കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ചിരുന്നുവെങ്കിലും ആരും തിരഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. വ്യാഴാഴ്ച രാവിലെ തന്റെ പാടത്തേക്ക് പോകുമ്പോഴാണ് ജോസഫിന് അപകടം സംഭവിച്ചത്. പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പച്ചയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.