CrimeNEWS

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യഉരുളി മോഷണം: ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ഡോക്ടറടക്കം 4 പേര്‍ പിടിയില്‍

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതികള്‍ ഹരിയാനയില്‍ പിടിയില്‍. മൂന്നു സ്ത്രീകളടക്കം നാലു ഹരിയാന സ്വദേശികളാണ് പിടിയിലായത്. അതീവ സുരക്ഷ മേഖലയായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനകത്ത് കടന്നാണ് വ്യാഴാഴ്ച സംഘം മോഷണം നടത്തിയത്. പിടിയിലായ പ്രതികളെ ഉച്ചയോടെ കേരളത്തിലെത്തിക്കും.

ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ഒരു ഡോക്ടറാണ് ഹരിയാനയില്‍ പിടിയിലായ പ്രതികളിലൊരാളെന്നാണ് വിവരം. ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ നാലംഗ സംഘമാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് മോഷണം നടത്തിയത്.

Signature-ad

ഉരുളി കാണാതായോടെ ക്ഷേത്ര അധികൃതര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. ഉഡുപ്പിയിലെത്തിയ സംഘം അവിടെ നിന്നാണ് വിമാനത്തില്‍ ഹരിയാനയിലേക്ക് കടന്നത്. ഫോര്‍ട്ട് പൊലീസ് വിവരം ഹരിയാന പൊലീസിന് കൈമാറുകയായിരുന്നു.

 

Back to top button
error: