CrimeNEWS

തൂണേരി ഷിബിന്‍ വധക്കേസ്; ലീഗ് പ്രവര്‍ത്തകരായ ആറ് പ്രതികള്‍ക്ക് ജീവപര്യന്തം

കൊച്ചി: തൂണേരി ഷിബിന്‍ വധക്കേസില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരായ ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ 19 വയസുകാരന്‍ ഷിബിനെ വടകരയിലെ തൂണേരിയില്‍ വച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി.

ഓരോ ലക്ഷം വീതം പ്രതികള്‍ പിഴ നല്‍കണം. ഈ തുക ഷിബിന്റെ പിതാവിന് നഷ്ടപരിഹാരമായി നല്‍കണം. പ്രതികളുടേത് നിഷ്ഠൂരമായ പ്രവൃത്തിയാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വിദേശത്തായിരുന്ന ആറ് പ്രതികള്‍ കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ നാദാപുരം പൊലീസ് ആറുപേരെയും ഹൈക്കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

Signature-ad

പാസ്പോര്‍ട്ട് തിരികെ കിട്ടാത്തതിനാലാണ് ഒന്നാം പ്രതി വിദേശത്ത് തുടരുന്നതെന്നും തിരിച്ചുവരാന്‍ തയ്യാറാണെന്നും പ്രതിഭാഗം അറിയിച്ചു. ഒന്നാം പ്രതിയുടെ അസാന്നിദ്ധ്യത്തില്‍ മറ്റ് പ്രതികള്‍ക്കുള്ള ശിക്ഷ നിയമ തടസങ്ങളില്ലെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: