CrimeNEWS

ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ ലഹരി സാന്നിധ്യം; ശ്രീനാഥിനെയും പ്രയാഗയെയും വിളിപ്പിക്കും

കൊച്ചി: കൊച്ചി ലഹരിക്കേസില്‍ കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലീസ്. അഭിനേതാക്കളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഇതുവരെ നോട്ടീസ് അയച്ചിട്ടില്ല. ഉറപ്പായും ഇവരെ വിളിപ്പിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. കൊച്ചിയിലേക്ക് വന്‍ തോതില്‍ ലഹരി എത്തി എന്നത് കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

കേസില്‍ പൊലീസില്‍ നിന്ന് ര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വിവരങ്ങള്‍ തേടി. തികള്‍ വിദേശത്തുനിന്നും ലഹരി എത്തിച്ച് ഡിജെ പാര്‍ട്ടികള്‍ക്കായി തരണം ചെയ്തിരുന്നുവെന്ന് പൊലീസിന്റെറിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു . സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം ബന്ധിച്ച പരാതിയില്‍ രിശോധന പുനരാരംഭിക്കാന്‍ എക്‌സൈസ് നീക്കമാരംഭിച്ചു.

Signature-ad

ചോദ്യം ചെയ്യലിന് മുന്നോടിയായിട്ടുള്ള ലഹരി പാര്‍ട്ടി സംബന്ധിച്ചുള്ള വിവരശേഖരണം മരട് പൊലീസ് പൂര്‍ത്തിയാക്കിയിരുന്നു. ഓംപ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടല്‍ മുറിയില്‍ ഇന്നലെ ഫോറന്‍സിക് പരിശോധന നടത്തിയിരുന്നു. പ്രയാഗയും ശ്രീനാഥും ഹോട്ടല്‍ മുറിയില്‍ എത്തിയത് ലഹരി പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ആണെന്ന വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. താരങ്ങളെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിട്ടുണ്ട്.

 

Back to top button
error: